വിമാനകമ്പനി റയാന്‍ എയര്‍ ഗവണ്മെന്റിനെ വെല്ലുവിളിച്ചിരിക്കയാണ്. ഗവണ്മെന്റ് നിരോധിച്ച ക്രെഡിറ്റ്കാര്‍ഡ് സര്‍ചാര്‍ജ് മറ്റൊരു പേരില്‍ ഇറക്കിയാണ് റാന്‍ എയര്‍ ഗവണ്മെന്റിനെ വെല്ലുവിളിച്ചത്. ഐറിഷ് കമ്പനിയായ റാന്‍ എയര്‍ തന്റെ ഓരോ ഇടപാടുകാര്‍ക്കും ആറു പൗണ്ട് വച്ചാണ് അഡ്മിനിസ്ട്രേഷന്‍ഫീസ് എന്ന പേരില്‍ ചുമത്തുന്നത്. ഇത് തങ്ങള്‍ നടത്തികൊണ്ടിരിക്കുന്ന സൈറ്റുകള്‍ നിലനിര്ത്തുവാനായുള്ള ചിലവാണ് എന്നാണു കമ്പനിയുടെ സാക്ഷ്യം.
കമ്പനിയുടെ വക്താവായ സ്റ്റീഫന്‍മാക് നരാമ പറയുന്നത് ഇത് എല്ലാ കാര്‍ഡിനും ബാധകമല്ല.ഇത് ക്രെഡിറ്റ് ഡെബിറ്റ് കാര്‍ഡുകളുടെ സര്‍ചാര്‍ജ് അല്ല മറിച്ച് വെബ്സൈറ്റ് നിലനിര്‍ത്തുവാനുള്ള ചാര്‍ജാണ്. അതിനാല്‍ നിയമങ്ങള്‍ ഞങ്ങള്‍ ലംഘിക്കുന്നില്ല. യാത്രക്കാരുടെ കാര്യത്തില്‍ ഇത്രയും ഉത്ക്കണ്ഠ കാണിക്കുന്നു എങ്കില്‍ ആദ്യം പാസഞ്ചര്‍ ഡ്യൂട്ടി ആണ് പിന്‍വലിക്കേണ്ടത് എന്നും അദ്ദേഹം അറിയിച്ചു.
സര്‍ച്ചാര്‍ജ് എന്ന ഓമനപ്പേരില്‍ ഒരു കുടുംബത്തിനു നാല്പത്തി എട്ടോളം പൌണ്ടാണ് അധികമായി ഒരു യാത്രക്ക് വരിക.ഉപഭോകതാകളുടെ വക്താവായ റിച്ചാര്‍ഡ് ലോയ്ഡ് പറയുന്നത് ഇതൊരു പകല്‍ക്കൊള്ള ആണെന്നാണ് . അതേസമയം റയാന്‍ എയറിന്റെ സ്വന്തം ക്രെഡിറ്റ്കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് ഈ ചാര്‍ജ് ബാധകവുമല്ല.സത്യത്തില്‍ ഇടപാടുകാരെയും സര്‍ക്കാരിനെയും ഒരേ പോലെ മണ്ടന്മാര്‍ ആക്കുകയാണ് ഇവര്‍.
ഈ വില സത്യത്തില്‍ വെബ്സൈറ്റ് നിലനിര്ത്തുവാനാണ് ഉപയോഗിക്കുന്നത് എങ്കില്‍ അവരുടെ ക്രെഡിറ്റ്കാര്‍ഡ് ഉപയോഗിക്കുന്നവരെ മാത്രം എന്ത് കൊണ്ട് ഇതില്‍ നിന്നും ഒഴിവാക്കുന്നു. സര്‍ക്കാരിന്റെ നിയമത്തെ കാറ്റില്‍ പറത്തുകയാണിത്.അടുത്ത വര്‍ഷത്തിന്റെ അവസാനത്തോട് കൂടെ ഈ നിയമം കര്‍ശനമാക്കും. ഇത് വഴി അഞ്ഞൂറ് മില്യനോളം വര്‍ഷവും നഷ്ട്ടമാകും.വിദേശപണ കൈമാറ്റത്തിലും ഇതേ നിയമം താമസിയാതെ നിലവില്‍ വരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല