സ്വന്തം ലേഖകന്‍: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി റഷ്യന്‍ പ്രസിഡന്റ് പുതിന്‍ വ്യാഴാഴ്ച ഡല്‍ഹിയില്‍; 40,000 കോടിയുടെ ആയുധക്കരാറില്‍ ഒപ്പുവെച്ചേക്കും. വെള്ളിയാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും പുതിനും തമ്മില്‍ കാണുന്നത്. ഈ കൂടിക്കാഴ്ചയില്‍ 40,000 കോടി രൂപയുടെ എസ്400 ഭൂതലവ്യോമ മിസൈല്‍ സംവിധാനത്തിനുള്ള കരാറില്‍ ഇരു നേതാക്കളും ഒപ്പുവച്ചേക്കും.
പത്തൊമ്പതാമത് ഇന്ത്യറഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് പുതിന്‍ എത്തുന്നത്. ഉഭയകക്ഷി ചര്‍ച്ചകളില്‍ പ്രധാന അജന്‍ഡ പ്രതിരോധരംഗത്തെ കരാറുകളാണ്. ഇക്കാര്യം റഷ്യന്‍ വിദേശനയ ഉപദേഷ്ടാവ് യൂറി ഉഷകോവും വ്യക്തമാക്കിയിരുന്നു. എസ്400 മിസൈലുകള്‍ക്കുള്ള കരാറില്‍ രണ്ടുരാജ്യങ്ങളും ധാരണയിലെത്തുമെന്ന് റഷ്യന്‍ സര്‍ക്കാര്‍ സ്ഥിരീകരിക്കുന്നുണ്ടെങ്കിലും ഇന്ത്യ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. കരാറിനെതിരെ യുഎസ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വെള്ളിയാഴ്ച ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസിലാണ് മോദിയും പുതിനും തമ്മില്‍ കാണുക. ഉഭയകക്ഷി ചര്‍ച്ചകള്‍ക്കുശേഷമായിരിക്കും നിര്‍ണായകമായ കരാറുകളില്‍ ഒപ്പുവയ്ക്കുക. പ്രതിരോധ കരാറുകള്‍ക്ക് പുറമേ, അന്താരാഷ്ട്ര വടക്ക്‌തെക്ക് ഗതാഗത ഇടനാഴിയുടെ നിര്‍മാണത്തെക്കുറിച്ചും നേതാക്കള്‍ ചര്‍ച്ചചെയ്യും. ഇന്ത്യറഷ്യ ബിസിനസ് ഫോറത്തിലും ഇരുനേതാക്കളും പങ്കെടുക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല