സ്വന്തം ലേഖകന്‍: ഇന്റര്‍നെറ്റിലെ വ്യാജ വാര്‍ത്തക്ക് ഇരയായി ഗായിക എസ് ജാനകി, വ്യാജ മരണവാര്‍ത്തയെ തുടര്‍ന്ന് ആദരാഞ്ജലികളുടെ പ്രളയം. ഇന്നലെ രാവിലെ മുതലാണ് എസ് ജാനകിയുടെ വ്യാജ മരണവാര്‍ത്ത പ്രചരിച്ചു തുടങ്ങിയത്. ഇതോടെ പ്രിയ ഗായികയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടുള്ള സന്ദേശങ്ങളും പ്രവഹിച്ചു തുടങ്ങിയിരുന്നു.
ഇന്നലെ രാവിലെ മുതല്‍ ജാനകിയുടെ ആരോഗ്യസ്ഥിതി മോശമായെന്നും അവര്‍ മരണപ്പെട്ടുവെന്നുമുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നുവെന്ന് പ്രമുഖ ഗായകന്‍ എസ്. പി ബാലസുബ്രഹ്മണ്യവും വ്യക്തമാക്കി. എന്നാല്‍, ഇത്തരം വാര്‍ത്തകളെല്ലാം തെറ്റാണെന്നും അവര്‍ പൂര്‍ണ്ണ ആരോഗ്യവതിയാണെന്നും അദ്ദേഹം പറഞ്ഞു. ‘തെറ്റായ വാര്‍ത്തകള്‍ക്കു പകരം നല്ല വാര്‍ത്തകള്‍ പ്രചരിപ്പിക്കൂ,’ എന്നും ബാലസുബ്രഹ്മണ്യം തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
സംഗീത ജീവിതത്തില്‍ 60 വര്‍ഷം കൊണ്ട് 48,000 ത്തോളം പാട്ടുകള്‍ പാടിയ ദക്ഷിനേന്ത്യയുടെ പ്രിയ ഗായിക ‘പത്തു കല്‍പ്പനകള്‍’ എന്ന മലയാള സിനിമയിലെ താരാട്ടുപാട്ടോടെ സംഗീത ജീവിതത്തോട് വിടപറയുകയാണെന്ന വാര്‍ത്തക്ക് തൊട്ടുപിന്നാലെയാണ് വ്യാജ മരണവാര്‍ത്ത പ്രചരിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല