1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 8, 2012

ചലച്ചിത്ര പിന്നണി ഗായിക എസ്.ജാനകിയ്ക്ക് കുളിമുറിയില്‍ തെന്നിവീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. തിരുപ്പതി ശ്രീവെങ്കിടേശ്വര ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയില്‍ കഴിയുകയാണ് അവര്‍. തിരുപ്പതി ക്ഷേത്രത്തില്‍ തിങ്കളാഴ്ച നടന്ന സംഗീതാര്‍ച്ചനയ്ക്ക് ശേഷം ഹോട്ടലില്‍ വിശ്രമിക്കുകയായിരുന്ന എസ്.ജാനകി ചൊവ്വാഴ്ച രാവിലെയാണ് കുളിമുറിയില്‍ തെന്നിവീണത്. തലയ്ക്കുള്ളില്‍ രക്തം കട്ടപിടിച്ചിരിക്കുന്നതായി കണ്െടത്തിയതിനെ തുടര്‍ന്നാണ് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്.

ജാനകിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നും ബോധക്ഷയമോ മറ്റു ശാരീരിക പ്രയാസങ്ങളോ ഇല്ലെന്നും അവര്‍ക്കൊപ്പമുള്ള മകന്‍ മുരളീകൃഷ്ണ അറിയിച്ചു. ബുധനാഴ്ചയോടെ ആസ്പത്രിയില്‍ നിന്നും വിടുതല്‍ നേടിയ ശേഷം രണ്ടു ദിവസത്തിനുള്ളില്‍ ചെന്നൈയിലേക്കു മടങ്ങുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

മരുമകനും ഗായകനുമായ ജി. ബാലകൃഷ്ണപ്രസാദ് ശ്രീ അണ്ണമാചാര്യ സങ്കീര്‍ത്തന ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ തിരുപ്പതി മഹാതി ഓഡിറ്റോറിയത്തില്‍ നടത്തുന്ന അഞ്ചുദിവസം നീളുന്ന സംഗീതക്കച്ചേരിയില്‍ പങ്കെടുക്കാനായി കഴിഞ്ഞ ദിവസമാണ് ജനകി ക്ഷേത്രനഗരിയിലെത്തിയത്. ലിംകാ വേള്‍ഡ് റെക്കോഡ് ലക്ഷ്യമിട്ട് നടത്തുന്ന സംഗീതാര്‍ച്ചനയുടെ സമാപനം കുറിച്ച് ചൊവ്വാഴ്ച വൈകിട്ട് ജനകിയെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.