ടോം ജോസ് തടിയംപാട്: യര്‌മൌത് മലയാളി അസോസിയേഷനും(GYMA) , മലയാളം യു കെ ടീമിനു ശേഷം സാലിസ്‌ബെറി മലയാളി അസോസിയേഷനും ജോസി ആന്റ്ണിയുടെ കുടുംബത്തിനു ഒരു കൈത്താങ്ങുമായി ഇടുക്കി ചാരിറ്റിയോടൊപ്പം ചേര്‍ന്നു.
ഞങ്ങള്‍ ഇന്നലെത്തോടെ ജോസി ആന്റ്ണിക്ക് വേണ്ടി നടത്തിയ കുടുംബസഹായ ഫണ്ട് അവസാനിപ്പിച്ച് ഇന്നലെ വരെ ലഭിച്ച 4030 പൗണ്ട് .തിങ്കളാഴ്ച നാട്ടില്‍ പോകുന്ന ബെര്‍മിംഗം സ്വദേശിയുടെ ,കൈവശം ചെക്ക് കൊടുത്തെല്‍പ്പിച്ചതിനു ശേഷമാണു സാലിസ്‌ബെറി മലയാളി അസോസിയേഷന്‍ ഞങ്ങള്‍ക്ക് 200 പൗണ്ട് അയച്ചു തന്നത് ഞങ്ങള്‍ക്ക് അവരോടുള്ള സ്‌നേഹവും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു. അവരുടെ 200 പൗണ്ടിന്റെ ചെക്കുകൂടി നാളെ അയച്ചുകൊടുത്തു നാട്ടില്‍ എത്തിച്ചു ജോസിയുടെ സംസ്‌കാരത്തിനു ശേഷം ജോസിയുടെ ഭര്‍ത്താവ് ചെംസ് ജോസഫിന്റെ കൈവശം കൊടുത്തേല്‍പ്പിക്കും.
ജോസിയുടെ പോസ്റ്റ്‌മോര്ട്ടം ഇന്നു നടന്നു .നാളെ പോസ്റ്റ്‌മോര്ട്ടം നടത്തിയ രേഖകളുമായി ഹോം ഓഫിസില്‍ ചെന്ന് അവിടെ നിന്നും ജോസിയുടെ പാസ്സ്‌പോര്‍ട്ട് ലഭിച്ച ശേഷം ഫുണറല്‍ ഡയറക്റ്റ്‌റേറ്റ്മായി ബന്ധപ്പെട്ടു ബോഡി പൊതുദര്‍ശനത്തിനു വയ്ക്കുന്നതിനെപറ്റിയും , നാട്ടില്‍ കൊണ്ടുപോക്കുന്ന ദിവസത്തെപറ്റിയും തീരുമാനിക്കുമെന്ന് കുടുബ വൃത്തങ്ങള്‍ അറിയിച്ചു.
ജോസി ഇടുക്കി നെടുംകണ്ടത്തുള്ള മാവടിയില്‍ പെരിയിലക്കാട്ടു കുടുംബഗമാണ് . UK യിലെ ഈസ്റ്റ് ബോണിലാണ് ജോലി ചെയ്തിരുന്നത്
ഇതുവരെ ഇടുക്കി ചാരിറ്റി ഗ്രൂപ്പിനു 4230 പൗണ്ട് കളക്ഷന്‍ ലഭിച്ചു ഇനിയാരും ഞങളുടെ അക്കൗണ്ടില്‍ ജോസ്യ്ക്കുവേണ്ടി പണം നിക്ഷേപിക്കരുതെന്നു ഞങള്‍ അഭൃര്‍ഥിക്കുന്നു .ഞങ്ങള്‍ സൂധാരൃവും സത്യസന്ധവുമായി നടത്തിയ പ്രവര്‍ത്തനത്തിന് നിങ്ങള്‍ നല്‍കിയ അംഗീകാരമായി ഞങ്ങള്‍ ഇതിനെകാണുന്നു . നാളെകളിലും നിങ്ങളുടെ സഹായം ഉണ്ടാകണമെന്ന് അഭൃര്‍ഥിക്കുന്നു.
ഭാവിയില്‍ യു, കെ, മലയാളി സമൂഹത്തില്‍ ഉണ്ടാകുന്ന അതൃാഹിതങ്ങളില്‍ ,മത ,ജാതി ,വര്‍ണ്ണ ,വര്‍ഗ ,സ്ഥല,കാല ,ഭേതമേനൃ നിങ്ങളെ സഹായിക്കാന്‍ ഞങ്ങള്‍ മുന്‍പില്‍ ഉണ്ടാകും.
നിങ്ങളുടെ അന്തസ് കത്ത് സൂക്ഷിച്ചുകൊണ്ടുമാത്രമേ ഞങ്ങള്‍ വാര്‍ത്ത! പ്രസിദ്ധികരിക്കു ഞങ്ങള്‍ ഒരിക്കല്‍പോലും കലൃാണ ഫോട്ടോ ഉള്‍പ്പെടെയുള്ള ഫോട്ടോകള്‍ പ്രസിദ്ധികരിച്ചു ആളുകളെ കരയിപ്പിക്കുന്ന സംസ്‌കാരം സ്വികരിക്കില്ല എന്നും അറിയിക്കുന്നു , അതോടൊപ്പം ..ഞങ്ങള്‍ പിരിക്കുന്ന പണം ഒരു പെന്‍ സ്‌പോലും, കൂടാതെ ആര്‍ക്കു വേണ്ടി പിരിക്കുന്നോ അവര്‍ക്കുനല്‍കുമെന്നും അറിയിക്കുന്നു.
ഞങ്ങള്‍ നടത്തിയ ഈ ചാരിറ്റി പ്രവര്‍ത്തനത്തില്‍ വാര്‍ത്ത! ഷെയര്‍ ചെയ്തും മറ്റും പ്രചാരണ പ്രവര്‍ത്തങ്ങളില്‍ പങ്കെടുത്ത .ലാലു തോമസ് ,മനോജ് മാത്യു ,ഡിജോ ജോണ്‍ ,ജൈസണ്‍ തോമസ് , വില്‍സണ്‍ ഫിലിപ്പ് . ആന്റോ ജോസ് ,ജിന്‍സണ്‍ ഇരിട്ടി ഷിജു ചാക്കോ ,മുതലായ ഒട്ടേറെപേരുണ്ട് അവരോടെല്ലാം ഞാങ്ങള്‍ക്കുള്ള കടപ്പാട് അറിയിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല