സ്വന്തം ലേഖകന്‍: ‘ക്ഷേത്രത്തില്‍ പ്രവേശിച്ച് ചരിത്രം സൃഷ്ടിച്ച ഇന്ത്യന്‍ സ്ത്രീകള്‍ ഇവരാണ്,’ ശബരിമലയില്‍ കയറിയ ബിന്ദുവിനേയും കനകാദുര്‍ഗയേയും പ്രശംസിച്ച് ബി.ബി.സി റിപ്പോര്‍ട്ട്. എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതിയുടെ വിധിക്കു ശേഷം ആദ്യമായി ശബരിമല സന്നിധിയിലെത്തിയ ബിന്ദു, കനകാദുര്‍ഗ എന്നിവരെ പ്രശംസിച്ച് ബി.ബി.സി.
ക്ഷേത്രത്തില്‍ പ്രവേശിച്ച് ഇന്ത്യന്‍ യുവതികള്‍ ചരിത്രം സൃഷ്ടിച്ചു എന്ന തലക്കെട്ടോടെയാണ് വാര്‍ത്ത. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നു മണിക്ക് സന്നിധാനത്തെത്തിയെന്നും 3:45ന് പൊലീസിന്റെ സംരക്ഷണയില്‍ ദര്‍ശനം നടത്തിയെന്നും ബിന്ദുവും കനക ദുര്‍ഗ്ഗയും പറഞ്ഞിരുന്നു. ഇരുവരും സന്നിധാനത്തെത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.
സ്ത്രീകള്‍ ശബരിമലയില്‍ കയറിയ വാര്‍ത്ത മുഖ്യമന്ത്രി പിണറായി വിജയനും സ്ഥിരീകരിച്ചിരുന്നു. 42കാരിയായ ബിന്ദുവും, 44കാരിയായ കനകദുര്‍ഗയും ഡിസംബര്‍ 24ന് ശബരിമല പ്രവേശനം നടത്താന്‍ ശ്രമിച്ചെങ്കിലും പ്രതിഷേധക്കാരുടെ ബഹളത്തെത്തുടര്‍ന്ന് തിരിച്ചു പോരുകയായിരുന്നു. ബിന്ദുവും, കനകാദുര്‍ഗയും ശബരിമല കയറിയതില്‍ പ്രതിഷേഷിച്ച് അയ്യപ്പ സേവ സമിതി ഹര്‍ത്താല്‍ നടത്തുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല