സ്വന്തം ലേഖകന്‍: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചു കൂടെ? സുപ്രീം കോടതി ചോദിക്കുന്നു. ശബരിമല ക്ഷേത്രത്തില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് യങ് ലോയേഴ്സ് അസോസിയേഷന് സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു സുപ്രീം കോടതി.
ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് സ്ത്രീകളെ തടയാനാകില്ലെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി, മതത്തിന്റെ അടിസ്ഥാനത്തില്‍ അല്ലാതെ നിരോധനം എങ്ങനെ പ്രായോഗികമാകുമെന്നും ചോദിച്ചു.
1500 വര്‍ഷം മുന്‍പ് സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിച്ചിരുന്നില്ലെന്നുള്ള തെളിവുകള്‍ ഉണ്ടോയെന്നും കോടതി ആരാഞ്ഞു. അക്കാലത്ത് സ്ത്രീകള്‍ വന്ന് പൂജ നടത്തിയിട്ടുണ്ടാകുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ക്ഷേത്രം പൊതുസ്വത്തല്ലെന്നും, മതപരമായി എല്ലാവര്ക്കും വരാന്‍ അനുമതി നല്‍കേണ്ടതല്ലേയെന്നും കോടതി ചോദിക്കുകയുണ്ടായി.
വിശ്വാസത്തെ ബാധിക്കാത്ത തീരുമാനമേ എടുക്കാനാകുകയുള്ളൂവെന്നാണ് സര്‍ക്കാര്‍ ഇതിനെതിരെ പ്രതികരിച്ചത്. ചര്‍ച്ച നടത്തിയതിനുശേഷം തീരുമാനം പറയാമെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ശബരിമലയില്‍ സ്ത്രീകള്‍ക്കു പ്രവേശനം അനുവദിക്കാത്തത് വിവേചനപരമായ തീരുമാനമാണെന്ന് യങ് ലോയേഴ്സ് അസോസിയേഷന് ഹര്‍ജിയില്‍ വാദിച്ചു.
എന്നാല്‍, സ്ത്രീകള്‍ക്ക് വ്രതം അനുഷ്ഠിക്കാന്‍ കഴിയില്ലെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ദേവസ്വം ബോര്‍ഡ്. ദേവസ്വം ബോര്‍ഡിന്റെ വാദം കേട്ടതിനുശേഷം ഈ വിഷയത്തില്‍ അന്തിമ തീരുമാനം പറയാമെന്നും കോടതി വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല