ജസ്റ്റിന്‍ ഏബ്രഹാം
കഴിഞ്ഞ ആഴ്ച പ്രസിദീകരിച എ ലെവല്‍ പരീഷാ ഫലത്തില്‍ യുകെ യില്‍ ഉള്ള മലയാളികള്‍ക്ക് അഭിമാനമായി ഷെഫീല്‍ഡ് ഓള്‍ സെന്റ്‌സ് കാത്തോലിക് ഹൈ സ്‌കൂളില്‍ നിന്നും നാല് വിഷയത്തില്‍ മൂന്ന് എ സ്റ്റാര്‍ ഒരു എ യും കരത്മാക്കി സ്‌കൂളില്‍ ഒന്നാമതു എത്തിയത് സച്ചിന്‍ സാബു എന്ന മിടുക്കനാണ് . ബയോലെജിക്ക് നൂറില്‍ നൂറു മാര്‍ക്ക്, മാത്സ് നൂറില്‍ തൊന്നൂട്ടിഒന്പത് മാര്‍ക്ക് , കെമിസ്ട്രി നൂറില്‍ എണ്‍പത്തിഎട്ടു മാര്‍ക്ക് , ഫിസിക്‌സ് സിന് എ ലവലും വാങ്ങിയാണ് ഇംഗ്ലീഷ് വിദ്യാര്‍ഥികളെയും പിന്തള്ളി സച്ചിന്‍ മുന്നേറിയത് .സച്ചിന്‍ സാബുവിന് മെഡിസിന് പോകണം എന്ന ആഗ്രഹവും സഫലമായി കാര്‍ഡിഫ് യൂണിവേര്‍സിറ്റിയില്‍ മെഡിസിനു അഡമിഷന്‍ ലഭിച്ചു കഴിഞ്ഞു .
കോട്ടയം ജില്ലയില്‍ വാകത്താനം എന്ന സ്ഥലത്തുനിന്നും റോതെര്‍ഹാമില്‍ താമസമാക്കിയ കുന്നംകുളം സാബു അബ്രഹാമിന്റെയും സോശാമ്മയുടെയും മകനാണ് സച്ചിന്‍ .ഏക സഹോദരി സെന്‍ ബാബു മൈക്രോ ബയോളൊജി കോഴ്‌സ് പൂര്‍ത്തിയാകി കഴിഞ്ഞു .മുന്‍ വര്ഷത്തെ ജീ സീ എ സീ പാരീഷയിലും സച്ചിന്‍ ഉന്നത വിജയം കരസ്ഥമാക്കിയിരുന്നു പതിനൊന്നു വിഷയത്തില്‍ ഒന്‍പത് എ സ്റ്റാര്‍ രണ്ടു എ യും നേടി സ്‌കൂളിന് അഭിമാനമായി മാറി .
സച്ചിന്‍ കരസ്ഥമാക്കിയ ഈ വന്‍ വിജയം യുകെ മലയാളികള്‍ക്ക് അഭിമാനവും നമ്മുടെ കുട്ടികള്‍ക്ക് നല്ല മാതൃകയും ആണ് .സച്ചിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് സുഹുര്തുക്കളും, ബന്ദുകളും, സ്‌കൂള്‍ ടിചെര്‍സും, റോതെര്‍ഹാം മലയാളി കമ്മുനിട്ടി അംഗ ഗലും സച്ചിന്റെ വീട്ടില്‍ എത്തി ഇരുന്നു .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല