സാബൂസ് സ്‌കൂള്‍ ഓഫ് മ്യൂസിക് ലെസ്റ്റര്‍ ആദ്യ ബാച്ചിന്റെ അരങ്ങേറ്റം ജൂണ്‍ പതിനാലിന് മദര്‍ ഓഫ് ഗോഡ് പള്ളിയില്‍ നടന്നു. സീറോ മലബാര്‍ പാട്ടുകുര്‍ബ്ബാന ആദ്യവസാനം മൂന്നു കീബോര്‍ഡുകളില്‍ ലൈവ് ആയി വായിച്ചാണ് അരങ്ങേറിയത്. ഡെറിന്‍ ജേക്കബ്, സാനിയ ജോസഫ്, റിയോണ സുജിത് എന്നിവരാണ് കീബോര്‍ഡുകള്‍ കൈകാര്യം ചെയ്തത്. വികാരി ഫാ.പോള്‍ നെല്ലിക്കുളം കാര്‍മ്മികത്വം വഹിച്ച ദിവ്യബലിയില്‍ ലെസ്റ്റര്‍ മലയാളികളുടെ സജീവ സാന്നിധ്യം പ്രകടമായി.
പോള്‍ജി, സോബി, ജെസ്റ്റി, ജൂലിയ, ലൈബി,ഫിമി തുടങ്ങിയവര്‍ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കി. ബ്ലെസന്‍ ശബ്ദ നിയന്ത്രണം നിര്‍വഹിച്ചു. പരിശീലകന്‍ സാബു ജോസ് ഗിറ്റാര്‍ വായിച്ച് പശ്ചാത്തല സംഗീതത്തെ പിന്തുണച്ചു.
കരോക്കെ/ട്രാക്ക് സംവിധാനങ്ങള്‍ ഒഴിവാക്കി പഴയ കാലത്തെ പോലെ സംഗീതോപകരണങ്ങളുടെ അകമ്പടിയില്‍ പാട്ടുകുര്‍ബ്ബാന അര്‍പ്പിക്കുന്നത് ശ്രോതക്കളിലും ഗാന ശുശ്രൂഷയില്‍ പങ്കെടുക്കുന്നവരിലും കൂടുതല്‍ ആസ്വാദ്യതയും ആത്മവിശ്വാസവും ഉളവാക്കുന്നുണ്ട്.
ഏതാനും ഗാനങ്ങളുടെ വീഡിയോ ലിങ്ക് ചുവടെ:
https://www.youtube.com/watch?v=EKameVuT80
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല