സാബു കുര്യന്‍ സ്ട്രാറ്റ്‌ഫോര്‍ഡ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഡപ്യൂട്ടി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. പാര്‍ട്ടിയുടെ വാര്‍ഷിക ജനറല്‍ യോഗത്തിലാണ് സാബു കുര്യന്‍ സ്‌ട്രെറ്റ്‌ഫോര്‍ഡിലെ ഡപ്യൂട്ടി ചെയര്‍മാനായി സ്ഥാനമേറ്റത്.
യുകെയിലെ മലയാളികള്‍ക്കിടയില്‍ ചിരപരിചിതനാണ് സാബു കുര്യന്‍. യുകെയിലെ മലയാളി സമൂഹത്തില്‍ സ്വാധീനം വര്‍ധിപ്പിക്കാനുള്ള പാര്‍ട്ടിയുടെ നയത്തിന്റെ ഭാഗമായാണ് പുതിയ ഡപ്യൂട്ടി ചെയര്‍മാന്റെ തെരഞ്ഞെടുപ്പ്.
കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പ്രമുഖ സ്ഥാനത്തെത്തുന്ന ആദ്യ മലയാളിയാണ് സാബു കുര്യന്‍. മറിച്ച് ലേബര്‍ പാര്‍ട്ടിക്ക് എന്നും മലയാളി സമൂഹത്തില്‍ നിന്ന് പ്രതിനിധികള്‍ ഉണ്ടായിരുന്നു. ഈ പരിമിതി കൂടിയാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സാബു കുര്യനെ തെരെഞ്ഞെടുത്തതിലൂടെ മറികടക്കുന്നത്.
യുകെയിലെ മലയാളി സമൂഹത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ എന്നും മുന്‍പന്തിയില്‍ ഉള്ള ജന നേതാവാണ് സാബു കുര്യന്‍. അദ്ദേഹത്തിന്റെ സേവനങ്ങള്‍ക്കുള്ള പാര്‍ട്ടിയുടെ ആദരം കൂടിയാണ് പുതിയ പദവി.
യുകെ യിലെ വിവിധ മേഖലകള്‍ക്ക് വര്‍ഷങ്ങളായി മലയാളികള്‍ നല്‍കിയ മികച്ച സംഭാവനകള്‍ക്ക് ആദരമായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സാബു കുര്യനെ എംപി സ്ഥാനത്തേക്ക് പരിഗണിക്കുമോ എന്ന് ഉറ്റു നോക്കുകയാണ് യുകെയിലെ മലയാളികള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല