സ്വന്തം ലേഖകന്‍: ആരാധകര്‍ക്ക് സച്ചിന്റെ പിറന്നാള്‍ സമ്മാനം, സച്ചിന്റെ ജീവിതം പറയുന്ന സച്ചിന്‍ എ ബില്യണ്‍ ഡ്രീംസിലെ ആദ്യ ഗാനമെത്തി. സച്ചിന്റെ ജീവിതത്തിലെ പല രംഗങ്ങളും കോര്‍ത്തിണക്കിയിട്ടുളള ഹിന്ദ് മേരേ ജിന്ദ് എന്ന ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് എ.ആര്‍.റഹ്മാനാണ്. പാട്ട് പാടിയിരിക്കുന്നതും റഹ്മാന്‍ തന്നെയാണ്. റഹ്മാന്റെ സ്വരവും വിവിധ ഭാവത്തില്‍ നിറഞ്ഞ് നില്‍ക്കുന്ന സച്ചിനുമാണ് ആ ഗാനരംഗത്തിലുളളത്.
ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത് ഇര്‍ഷാദ് കാമിലാണ്. പ്രമുഖ ഡോക്യുമെന്ററി സംവിധായകനും ബ്രിട്ടീഷ് ചലച്ചിത്രകാരനുമായ ജെയിംസ് എര്‍സ്‌കിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന സച്ചിന്‍ എ ബില്യണ്‍ ഡ്രീംസിന്റെ ട്രെയിലര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. സച്ചിന്റെ ജീവിതത്തിലെ പല നിമിഷങ്ങളും കോര്‍ത്തിണക്കിയുളളതാണ് വിഡിയോ.
സ്വകാര്യ ജീവിതവും കരിയറും ട്രെയിലറില്‍ കാണിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഇറങ്ങിയ ചിത്രത്തിന്റെ ടീസറിന് വന്‍ സ്വീകരണമായിരുന്നു ലഭിച്ചത്. ജെയിംസ് എര്‍സ്‌കിനും ശിവ ആനന്ദും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 200 നോട്ടൌട്ട് ആണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത്. രവി ഭഗ്ചന്ദ്കയും കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സും ആണ് നിര്‍മാതാക്കള്‍. ക്രിസ് ഓപന്‍ഷായാണ് ഛായാഗ്രാഹകന്‍. മെയ് 26 നാണ് ചിത്രം തിയേറ്ററുകളിലെത്തുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല