സ്വന്തം ലേഖകന്‍: കാത്തിരിപ്പിന് വിരാമിമിട്ട് സച്ചിന്‍ എ ബില്ല്യണ്‍ ഡ്രീംസ് വെള്ളിയാഴ്ച തിയറ്ററുകളില്‍, ആദ്യ പ്രദര്‍ശനത്തിന് താരങ്ങളുടെ തിക്കും തിരക്കും. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റ ജീവിതം ഇതിവൃത്തമായ സച്ചിന്‍:എ ബില്യണ്‍ ഡ്രീംസ് ഇന്ന് ലോകമൊട്ടാകെയുള്ള തിയറ്ററുകളില്‍ എത്തും. സച്ചിന്‍ എന്ന ക്രിക്കറ്റ് താരത്തെയും സച്ചിനെന്ന വ്യക്തിയെയും വരച്ച് കാട്ടുന്നതായിരിക്കും ഈ ചിത്രമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന.ക്രിക്കറ്റ് ദൈവത്തിന്റെ വ്യക്തിഗത ജീവിതത്തെ കുറിച്ച് ആരാധകര്‍ക്ക് അറിയാത്ത പല കാര്യങ്ങളും ചിത്രം പറയുന്നുണ്ട്.
ജീവിത പങ്കാളിയായ അഞ്ജലി ടെന്‍ഡുല്‍ക്കറെ കണ്ട് മുട്ടിയ കാര്യവും പ്രണയവും ഈ ചിത്രത്തില്‍ പറയുന്നുണ്ടെന്ന് സച്ചിന്‍ ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ജീവിതം സിനിമയാക്കുന്നതിന് മുന്‍പ് കുടുംബവുമായി വിശദമായി സംസാരിച്ചിരുന്നുവെന്നുംഅദ്ദേഹം പറയുന്നു.മുംബൈയിലെ ശിവജി പാര്‍ക്കിലായിരുന്നു സച്ചിന്‍:എ ബില്യണ്‍ ഡ്രീംസിന്റെ ചിത്രീകരണം. അവിടെ വെച്ചാണ് സച്ചിന്‍ കോച്ച് രമാകാന്ത് അച്ഛരേക്കറിനെ കണ്ട് മുട്ടുന്നത്. ‘എന്റെ ജീവിതത്തിലെ പ്രധാന വ്യക്തികളിലൊരാളാണ് അച്ഛരേക്കര്‍ സാര്‍. ഏത് പരമ്പരയ്ക്ക് മുന്‍പും അദ്ദേഹത്തെ പോയി കണ്ട് അനുഗ്രഹം വാങ്ങിക്കാറുണ്ട് ‘.
ഏവരും ആകാംക്ഷയോടെ കാത്തിരുന്ന സച്ചിന്‍ എ ബില്യണ്‍ ഡ്രീംസിന്റെ ട്രെയിലര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. സച്ചിന്റെ ജീവിതത്തിലെ പല നിമിഷങ്ങളും കോര്‍ത്തിണക്കിയുളളതാണ് വിഡിയോ. സ്വകാര്യ ജീവിതവും കരിയറും ട്രെയിലറില്‍ കാണിക്കുന്നുണ്ട്.ഏപ്രിലില്‍ ഇറങ്ങിയ ചിത്രത്തിന്റെ ടീസറിന് വന്‍ സ്വീകരണമായിരുന്നു ലഭിച്ചത്. പ്രമുഖ ഡോക്യുമെന്ററി സംവിധായകനും ബ്രിട്ടീഷ് ചലച്ചിത്രകാരനുമായ ജെയിംസ് എര്‍സ്‌കിനാണ് സച്ചിന്‍:എ ബില്യണ്‍ ഡ്രീംസ് സംവിധാനം ചെയ്യുന്നത്. എ.ആര്‍. റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.
കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രീമിയര്‍ ഷോ മുംബൈയില്‍ നടന്നുപ്പോള്‍ വിവിധ മേഖലകളില്‍നിന്നും പ്രമുഖര്‍ ചിത്രത്തിന് പ്രശംസയുമായി എത്തിയിരുന്നു. ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ വിരാട്‌കോലി, കാമുകിയും ബോളിവുഡ് താരവുമായ അനുഷ്‌ക ശര്‍മ്മ, ഇന്ത്യയുടെ മുന്‍നായകന്‍ എംഎസ് ധോണി, യുവതാരം യുവരാജ് സിംഗ് അടക്കമുളളവര്‍ ക്രിക്കറ്റ് ദൈവത്തിന്റെ ജീവിതകഥ പറയുന്ന ചിത്രത്തിന് ആശംസയുമായി ചടങ്ങിലെത്തി. സിനിമ മേഖലയില്‍ നിന്നും അമിതാഭ് ബച്ചന്‍, ഷാറൂഖ് ഖാന്‍, ആമീര്‍ഖാന്‍ അടക്കമുള്ളവരും ചടങ്ങില്‍ പങ്കെടുത്തു. സച്ചിന്‍ ഭാര്യ അഞ്ജലി, മക്കളായ സാറ, അര്‍ജുന്‍ എന്നിവര്‍ക്കൊപ്പമാണ് ചടങ്ങിനെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല