ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാനേക്കാള്‍ മികച്ച ബാറ്റ്സ്മാനെന്നു കണ്ടുപിടിത്തം. ഓസ്ട്രേലിയയിലെ ഗ്രിഫിത്ത് യൂണിവേഴ്സിറ്റിയിലെ ഡോ. നിക്കോളാസ് റോഡെ എന്ന സാമ്പത്തിക വിദ്ഗ്ധനാണ് കണക്കുകൂട്ടി സച്ചിനാണ് മികച്ച ബാറ്റ്സ്മാനെന്നു കണ്െടത്തിയിരിക്കുന്നത്.
വിവിധ കാലഘട്ടങ്ങളില്‍ കളിച്ച മികച്ച താരങ്ങളെയാണ് റോഡെ പഠനവിധേയരാക്കിയത്. ധനശാസ്ത്ര സിദ്ധാന്തം അനുസരിച്ചുള്ള പഠനമാണ് അദ്ദേഹം നടത്തിയത്. ഒരു കളിക്കാരന്‍ അദ്ദേഹത്തിന്റെ കരിയറില്‍ നേടിയ ആകെ റണ്‍സില്‍നിന്ന് അതേകാലയളവില്‍ അത്രയും ഇന്നിംഗ്സ് കളിച്ച ഒരു ശരാശരി കളിക്കാരന്‍ നേടിയ റണ്‍സ് കുറച്ചാണ് താരത്തിന്റെ പ്രകടനത്തെ വിലയിരുത്തിയത്.
മെല്‍ബണില്‍ ബോക്സിംഗ് ഡേയില്‍ തുടങ്ങുന്ന ഇന്ത്യ- ഓസ്ട്രേലിയ ആദ്യ ടെസ്റ്റിനു മുന്നോടിയായാണ് റോഡെ ഈ പഠനം നടത്തിയതെന്ന് ദി ഓസ്ട്രേലിയന്‍ റിപ്പോര്‍ട്ട് ചെയ്തു. നിയമപരമായി സച്ചിന്‍ തെണ്ടുല്‍ക്കറാണ് ഒന്നാമന്‍, ബ്രാഡ്മാന്‍ രണ്ടാമതേ വരൂ- 38കാരനായ സച്ചിന്‍ 184 ടെസ്റ്റുകളില്‍നിന്ന് 15,183 റണ്‍സ് നേടിയപ്പോള്‍ 1928 മുതല്‍ 1948 വരെയുള്ള കാലയളവില്‍ ബ്രാഡ്മാന്‍ 52 ടെസ്റ്റില്‍നിന്ന് 6996 റണ്‍സും നേടി.
സച്ചിന്റെ ശരാശരി 56.02 മാത്രമുള്ളപ്പോള്‍ ബ്രാഡ്മാന്റെ ശരാശരി ആരുടെയും കണ്ണഞ്ചിക്കും. 99.94 ആണ് ബ്രാഡ്മാന്റെ ബാറ്റിംഗ് ശരാശരി. ഇന്ത്യയുടെ രാഹുല്‍ ദ്രാവിഡ് നാലാം സ്ഥാനത്തുണ്ട്. അലന്‍ ബോര്‍ഡര്‍(ഏഴ്), സ്റ്റീവ് വോ(ഒമ്പത്), സുനില്‍ ഗാവസ്കര്‍(എട്ട്) എന്നിങ്ങനെയാണ് റോഡ്സ് കണക്കുകൂട്ടിക്കണ്ടുപിടിച്ചത്. എന്നാല്‍, സച്ചിന്‍ തെണ്ടുല്‍ക്കര്‍ വിരമിക്കുമ്പോള്‍ ചിലപ്പോള്‍ ഈ നിഗമനങ്ങളില്‍ മാറ്റമുണ്ടാകാമെന്നും റോഡെ വിശദീകരിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല