സ്വന്തം ലേഖകന്‍: ലോകത്ത് ഏറ്റവും അധികം വില്‍പ്പനയുള്ള ആത്മകഥ, സച്ചിന്റെ ആത്മകഥ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ ആത്മകഥ പ്ലേയിംഗ് ഇറ്റ് മൈ വേയാണ് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡില്‍ സ്ഥാനം നേടിയത്. ഫിഷന്‍നോണ്‍ ഫിക്ഷന്‍ വിഭാഗങ്ങളില്‍ ഏറ്റവുമധികം വില്‍പ്പനയുള്ള ആത്മകഥാ പുസ്തകം എന്ന ബഹുമതിയാണ് പ്ലേയിംഗ് ഇറ്റ് മൈ വേ സ്വന്തമാക്കിയത്.
2014 നവംബര്‍ ആറിനു പുറത്തിറങ്ങിയ സച്ചിന്റെ ആത്മകഥ ഇപ്പോള്‍ ഫിക്ഷന്‍നോണ്‍ ഫിക്ഷന്‍ വിഭാഗത്തില്‍ സകല റെക്കോര്‍ഡും ഭേദിച്ച് മുന്നേറുകയാണ്. ഹാച്ചെറ്റ് ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകം ഇതിനകം 1,50,289 കോപ്പികളാണ് വിറ്റഴിഞ്ഞത്.
പ്ലേയിംഗ് ഇറ്റ് മൈ വേ ആദ്യദിവസം തന്നെ പ്രീഓര്‍ഡറില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു.
ലോക പ്രശസ്ത കൃതികളായ ഡാന്‍ ബ്രൗണിന്റെ ഇന്‍ഫേര്‍ണോ, വാള്‍ട്ടര്‍ ഇസാക്‌സണിന്റെ സ്റ്റീവ് ജോബ്‌സ്, ജെകെ റൗളിംഗിന്റെ കാഷ്വല്‍ വേക്കന്‍സി എന്നീ പുസ്തകങ്ങളുടെ പ്രീഓര്‍ഡര്‍ റെക്കോര്‍ഡാണ് സച്ചിന്റെ ആത്മകഥ പഴങ്കഥയാക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല