സ്വന്തം ലേഖകന്‍: സച്ചിനോ ബ്രാഡ്മാനോ, ആരാണ് കേമന്‍? പുതിയ വെളിപ്പെടുത്തലുമായി റിക്കി പോണ്ടിങ്ങിന്റെ പുസ്തകം. ടെണ്ടുല്‍ക്കര്‍ ഇന്‍ വിസ്‌ഡെന്‍: ആന്‍ ആന്‍തോളജി എന്ന തന്റെ പുതിയ പുസ്തകത്തിലാണ് ലോക ക്രിക്കറ്റിലെ എക്കാലത്തേയും ഇതിഹാസങ്ങളായ സച്ചിനേനും ബ്രാഡ്മാനേയും പോണ്ടിങ്ങ് താരതമ്യം ചെയ്യുന്നത്.
തന്റെ അഭിപ്രായത്തില്‍ എക്കാലത്തെയും ഒന്നാമന്‍ മുന്‍ ഓസ്‌ട്രേലിയന്‍ താരമായ ഡൊനാള്‍ഡ് ബ്രാഡ്മാന്‍ ആണെന്ന് പോണ്ടിങ് വ്യക്തമാക്കുന്നു. സച്ചിനെ രണ്ടാം സ്ഥാനക്കാരനായേ കാണാന്‍ സാധിക്കൂ. എന്നാല്‍ മികച്ചത് എന്ന വാക്ക് എന്തുകൊണ്ടും സച്ചിന് ചേരുന്നതാണെന്നും താരം ബുക്കില്‍ പറയുന്നു.
രണ്ടാം സ്ഥാനക്കാരന്‍ സച്ചിനെങ്കിലും അദ്ദേഹത്തിന്റെ നേട്ടങ്ങളെ മറികടക്കാന്‍ അത്രവേഗം ആര്‍ക്കും സാധിക്കില്ലെന്നും പോണ്ടിങ് ചൂണ്ടിക്കാണിക്കുന്നു. ‘നീണ്ട കാലയളവുകൊണ്ട് നേടുന്ന നേട്ടങ്ങളെയാണ് മികച്ചതെന്ന് പറയാന്‍ സാധിക്കുന്നത്. സച്ചിന്‍ 200 ടെസ്റ്റുകളും, 463 ഏകദിന മത്സരങ്ങളും, ഒരു അന്താരാഷ്ട്ര ട്വന്റി 20യും കളിച്ചിട്ടുണ്ട്. 100 അന്താരാഷ്ട്ര സെഞ്ച്വറികള്‍ക്കൊപ്പം 34,357 എന്ന കൂറ്റന്‍ സ്‌കോറും സച്ചിന് സ്വന്തമായുണ്ട്’.
’12ഓ 18ഓ മാസങ്ങള്‍ക്കൊണ്ട് ഒരു ചെറുപ്പക്കാരനായ കായിക താരത്തിന് ഒന്നാമനാകാന്‍ സാധിച്ചേക്കും. എന്നാല്‍ അതിനെ മികച്ചതെന്ന് പറയാന്‍ സാധിക്കില്ല. നിങ്ങള്‍ക്ക് സച്ചിനെപ്പോലെ കരിയറില്‍ മുഴുവന്‍ ഈ നേട്ടം പിന്തുടരാന്‍ സാധിച്ചാല്‍ മാത്രം, അപ്പോള്‍ മാത്രമേ നിങ്ങളെ ‘മികച്ചത്’ എന്ന് വിശേഷിപ്പിക്കാന്‍ സാധിക്കൂ’, പോണ്ടിങ് പറയുന്നു
.
‘ഞാന്‍ കണ്ടതില്‍വച്ച് ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ സച്ചിന്‍ തന്നെയാണ്. കാരണം ബാറ്റിങിനെ മികച്ച രീതിയില്‍ ലഘൂകരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. അദ്ദേഹത്തിന്റെ തന്ത്രങ്ങള്‍ എന്നും മികച്ചതായിരുന്നു. മത്സരത്തെ വളരെ വേഗം സ്വന്തം വരുതിയിലാക്കാന്‍ സച്ചിന് സാധിച്ചിരുന്നു’. തന്റെ അറിവില്‍ ഏറ്റവും മികച്ച റൗണ്ടഡ് ബാറ്റ്‌സ്മാന്‍ സച്ചിന്‍ തന്നെയാണെന്നും പോണ്ടിങ് ആവര്‍ത്തിക്കുന്നു. ഒന്നാം സ്ഥനത്തിനായി എന്നും സച്ചിന് വെല്ലുവിളി ഉയര്‍ത്തിയിരുന്ന പോണ്ടിങ്ങിന് സച്ചിനോടുള്ള മത്സര മനോഭാവം പ്രശസ്തമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല