സിഡ്നിയില്‍ സച്ചിന് തെണ്ടുല്‍ക്കര്‍ നൂറാം സെഞ്ചുറി പൂര്‍ത്തിയാക്കുമെന്ന ആരാധകരുടെ വിശ്വാസം തകര്‍ന്നു. ഓസീസ് ക്യാപ്റ്റന്‍ മൈക്കിള്‍ ക്ളാര്‍ക്കിന്റെ പന്തില്‍ ഹസിയ്ക്കു ക്യാച്ച് നല്കിയ സച്ചിന്, നൂറില്‍ നൂറെന്ന ലക്ഷ്യം ഒരിക്കല്‍കൂടി മാറ്റിവച്ചു. 141 പന്തില്‍ ഒന്‍പതു ബൌണ്ടറിയുമായി 80 റണ്‍സെടുത്തുനില്‍ക്കുമ്പോഴാണ് സച്ചിനെ ക്ളാര്‍ക്കിന്റെ രൂപത്തില്‍ ദൌര്‍ഭാഗ്യം പിടികൂടിയത്.
സെഞ്ചുറിയിലേയ്ക്കുള്ള കുതിപ്പിനിടെയായിരുന്നു സച്ചിന്റെ അപ്രതീക്ഷിത പുറത്താകല്‍. ഒന്നാം ഇന്നിംഗ്സില്‍ പുറത്താകാതെ ട്രിപ്പിള്‍ സെഞ്ചുറി നേടി ഓസീസിനു മികച്ച ലീഡ് നേടിക്കൊടുത്ത ക്ളാര്‍ക്ക് എല്ലാംകൊണ്ടും സിഡ്നി ടെസ്റ് സ്വന്തം പേരില്‍ കുറിക്കുമെന്ന വ്യക്തമായ സൂചനയാണ് സച്ചിന്റെ വിക്കറ്റിലൂടെ നല്‍കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല