സ്വന്തം ലേഖകന്‍: ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ മാനം കാത്ത താരങ്ങള്‍ക്ക് സച്ചിന്റെ സമ്മാനം ബിഎംഡബ്യു കാറുകള്‍. ഒളിമ്പിക്‌സില്‍ വെള്ളി നേടിയ പി.വി. സിന്ധുവിനും, വെങ്കല ജേതാവായ സാക്ഷി മാലിക്കിനും, ജിംനാസറ്റിക്ക് താരം ദീപാ കര്‍മാകര്‍, ബാഡ്മിന്റണ്‍ കോച്ച് ഗോപീ ചന്ദിനുമാണ് സച്ചിന്‍ കാറുകള്‍ സമ്മാനിച്ചത്. ഹൈദരാബാദിലെ ബാഡ്മിന്റണ്‍ അക്കാദമിയില്‍ വച്ചായിരുന്നു ചടങ്ങ്.
സച്ചിന്റെ സുഹൃത്താണ് കാറുകള്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്. സച്ചിന്‍ റിയോ ഒളിമ്പിക്‌സിന്റെ ഗുഡ്‌വില്‍ അമ്പാസിഡര്‍ കൂടിയാണ്. തെലുങ്കാനയില്‍ നിന്നോ ആന്ധ്രയില്‍ നിന്നോ ആരെങ്കിലും ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയാല്‍ ബിഎംഡബ്ലിയു കാര്‍ സമ്മാനമായി നല്‍കുമെന്ന് ഞാന്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നതായും സിന്ധുവിന് അത് സമ്മാനിക്കാന്‍ കഴിഞതില്‍ അതിയായ സന്തോഷമുണ്ടെന്നും സച്ചിന്‍ നേരത്തെ അറിയിച്ചിരുന്നു.
മുന്‍പ് സൈനാ നെഗ്വവാളിനും സച്ചിന്‍ കാര്‍ സമ്മാനിച്ചിരുന്നു. ഹെദരാബാദിലേയും വിജയവാഡയിലേയും സ്വര്‍ണാഭരണ കടകള്‍ സിന്ധുവിന് വിലകൂടിയ ആഭരണങ്ങളും മറ്റു സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ഞാന്‍ സച്ചിന്റെ കടുത്ത ആരാധികയാണെന്നും കുടുംബത്തോടൊപ്പം ചിത്രമെടുക്കുന്നതാണ് ഏറ്റവും വലിയ ആഗ്രഹമെന്നും കാറിന്റെ താക്കോല്‍ ഏറ്റുവാങ്ങിക്കൊണ്ട് സാക്ഷി മാലിക്ക് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല