ഏകദിനം കൂടുതല്‍ ആവേശകരവും ജനകീയവുമാക്കാന്‍ ടെസ്റ് മാതൃകയില്‍ നാല് ഇന്നിംഗ്സുകളാക്കണമെന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ നിര്‍ദേശം ഐസിസി തള്ളി. ഇപ്പോഴത്തെ രൂപത്തിലുള്ള ഏകദിന ക്രിക്കറ്റിന് യാതൊരു ഭീഷണിയുമില്ലെന്നും അതുകൊണ്ടുതന്നെ അതിന്റെ രൂപമാറ്റത്തെക്കുറിച്ച് ആലോചിക്കേണ്ടതില്ലെന്നും ഐസിസി ചീഫ് എക്സിക്യുട്ടീവ് ഹാരൂണ്‍ ലോര്‍ഗറ്റ് പറഞ്ഞു. കൊളംബോയില്‍ ഒരു ചടങ്ങിനിടെ പ്രതികരിക്കുകയായിരുന്നു ലോര്‍ഗറ്റ്. സച്ചിന്റെ കത്ത് ഐസിസിക്കു നേരത്തെ ലഭിച്ചതായി അദ്ദേഹം സ്ഥിരീകരിച്ചു.
ഇക്കാര്യത്തെക്കുറിച്ച് തങ്ങള്‍ പലവട്ടം ചര്‍ച്ചചെയ്തിട്ടുണ്െടന്നും കഴിഞ്ഞ ലോകകകപ്പിനിടെ ഇതേക്കുറിച്ചു വ്യക്തമായ ചര്‍ച്ച തങ്ങള്‍ക്കിടയിലുണ്ടായെന്ന് ലോര്‍്ഗറ്റ് വെളിപ്പെടുത്തി. ഐസിസി അംഗങ്ങളുടെ മുന്നില്‍ മേയ് മാസത്തില്‍ വിഷയം ചര്‍ച്ച ചെയ്തിരുന്നുവെന്നും എന്നാല്‍, വേണ്ടത്ര പിന്തുണ ഇക്കാര്യത്തില്‍ ലഭിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കാലാവസ്ഥയുടെയും ടോസിന്റെയും ആനുകൂല്യം ഒരു ടീമിനു മാത്രം ലഭിക്കില്ല എന്നതാണ് ഇതിലൂടെ സാധിക്കുന്നതെന്ന് സച്ചിന്‍ ചൂണ്ടിക്കാണിച്ചിരുന്നു.
ഈ ആശയത്തിന് ക്രിക്കറ്റ് പണ്ഡിതരില്‍നിന്നും ആരാധകരില്‍നിന്നും വര്‍ധിച്ചതോതിലുള്ള പിന്തുണ ഉണ്ടായതിനെത്തുടര്‍ന്നാണ് കത്തെഴുതാന്‍ സച്ചിനെ പ്രേരിപ്പിച്ചത്. ആദ്യ 25 ഓവറില്‍ രണ്ടു പവര്‍പ്ളേ മാത്രം ഉപയോഗിച്ചാല്‍ മതിയെന്നും ഓരോ ബൌളര്‍ക്കും ചെയ്യാവുന്ന പരമാവധി ഓവര്‍ 10ല്‍നിന്ന് 12 ആക്കാമെന്നും സച്ചിന്‍ കത്തില്‍ പറഞ്ഞിരുന്നു. ഈ നിര്‍ദേശമാണ് ഇപ്പോള്‍ ഐസിസി നിരസിച്ചിരിക്കുന്നത്. ഇതോടെ അടുത്ത ലോകകപ്പ്ും 50-50 രൂപത്തില്‍ നടക്കുമെന്ന സൂചനയാണ് ഐസിസി നല്‍കുന്നത്.
അമ്പയര്‍ ഡിസിഷന്‍ റിവ്യൂ സിസ്റത്തെ ബിസിസിഐ എതിര്‍ക്കുന്ന വിഷയം ചൂണ്ടിക്കാണിച്ചപ്പോള്‍ ഇത് 95 ശതമാനവും അംഗീകരിക്കുന്നുണ്െടന്നായിരുന്നു ലോര്‍ഗറ്റിന്റെ മറുപടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല