സ്വന്തം ലേഖകന്‍: സച്ചിന്‍ സ്വന്തം കഴിവ് ഉപയോഗിക്കാന്‍ അറിയാതെ പോയ കളിക്കാരനെന്ന് കപില്‍ ദേവ്. സച്ചിന്റെ കളിയുടെ ഒരു വിലയിരുത്തലായാണ് കപില്‍ ദേവിന്റെ പരാമര്‍ശം. സച്ചിന്റെ കഴിവ് വെച്ചുനോക്കിയാല്‍ ഈ നേടിയതൊന്നും ഒന്നുമല്ല എന്നാണ് കപിലിന്റെ വാദം. മുംബൈയിലെ ക്രിക്കറ്റ് ബിംബങ്ങളെ കണ്ട് പഠിച്ചതാണ് സച്ചിന് പറ്റിയ അബദ്ധമെന്നും കപില്‍ദേവ് പറയുന്നു.
വിവിയന്‍ റിച്ചാര്‍ഡ്‌സിനെ പോലുള്ള കളിക്കാരില്‍ നിന്നും സച്ചിന്‍ പഠിക്കണമായിരുന്നു. അതിന് പകരം വൃത്തിയായും കൃത്യമായും ബാറ്റു പിടിക്കുന്ന ബോംബെ ക്രിക്കറ്റര്‍മാരെ കണ്ടു പഠിച്ചതാണ് സച്ചിനു പറ്റിയ അബദ്ധമെന്നും കപില്‍ തുറന്നടിക്കുന്നു.
സച്ചിന്‍ ഇതിലും എത്രയോ മികച്ച ക്രിക്കറ്ററാണ്. പക്ഷേ സെഞ്ചുറികള്‍ അടിക്കാന്‍ മാത്രമേ സച്ചിന് അറിയൂ. അതിനെ 200ഉം 300ഉം ആക്കി മാറ്റാന്‍ സച്ചിന് അറിയുമായിരുന്നില്ല. സച്ചിനെ താന്‍ സേവേഗിനെപ്പോലെ കളിക്കാന്‍ ഉപദേശിക്കുമായിരുന്നു എന്നാണ് കപില്‍ദേവ് പറയുന്നത്. സച്ചിന്റെ കൂടെ അധികം സമയം ചെലവഴിക്കാന്‍ എനിക്ക് കിട്ടിയിട്ടില്ല. അല്ലായിരുന്നെങ്കില്‍ സേവാഗിനെ പോലെ ഫിയര്‍ലെസ് ക്രിക്കറ്റ് കളിക്കാന്‍ താന്‍ പറയുമായിരുന്നു
സച്ചിന്‍ ഒരു കറക്ട് അല്ലെങ്കില്‍ പെര്‍ഫെക്ട് ക്രിക്കറ്ററായിരുന്നു. റിച്ചാര്‍ഡ്‌സൊന്നും അങ്ങനെ ആയിരുന്നില്ല. റിച്ചാര്‍ഡ്‌സ് പേടിയില്ലാതെ ബാറ്റ് വീശിയിരുന്നു, എന്നിങ്ങനെ പോകുന്നു കപിലിന്റെ സച്ചിന്‍ പരാമര്‍ശങ്ങള്‍. 1983 ല്‍ ഇന്ത്യക്ക് ആദ്യത്തെ ക്രിക്കറ്റ് ലോകകപ്പ് നേടിത്തന്ന കപില്‍ ഖലീജ് ടൈംസുമായുള്ള ഒരു സംഭാഷണത്തിലാണ് തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞത്.
തന്റെ നീണ്ട കരിയറില്‍ വളരെ കുറച്ച് ഇരട്ട സെഞ്ചുറികളെ സച്ചിന്റെ പേരിലുള്ളു എന്നത് യാഥാര്‍ഥ്യമാണ്. അതേസമയം സേവാഗിന്റെ പേരില്‍ ട്രിപ്പിള്‍ സെഞ്ചുറി രണ്ടെണ്ണമുണ്ട്. മാത്രമല്ല സുനില്‍ ഗവാസ്‌കറിനെ പോലുള്ളവരെ ഉദ്ദേശിച്ചാണ് കപിലിന്റെ ഒളിയമ്പുകള്‍ എന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല