സ്വന്തം ലേഖകന്‍: സച്ചിന്റെ കേരളാ ബ്ലാസ്റ്റര്‍ക്കെതിരെ വിമര്‍ശനവുമായി ഐഎം വിജയന്‍, മലയാളി കളിക്കാരെ അവഗണിക്കുന്നതായി ആരോപണം. മലയാളികളായ കളിക്കാര്‍ക്ക് പ്രോത്സാഹനം നല്‍കാനോ പരിഗണിക്കാനോ ടീം മാനേജ്‌മെന്റ് തയ്യാറാകുന്നില്ലെന്നും കേരളത്തിന്റെ കറുത്തമുത്ത് ആരോപിച്ചു.
ആദ്യ സീസണിലെ മികച്ച മലയാളി താരങ്ങളെ നിലനിര്‍ത്താന്‍ ടീം മാനേജ്‌മെന്റ് തയ്യാറല്ലായിരുന്നുവെന്നാണ് ഐഎം വിജയനും പറയുന്നത്. നോര്‍ത്ത് ഈസ്റ്റിനോട് പൊരുതി ജയിച്ച കേരള ബ്ലാസ്റ്റേഴ്‌സ് ഇപ്പോള്‍ തുടരെ പരാജയപ്പെടുന്നതിന്റെ കാരണം എന്താണെന്ന് മനസിലാകുന്നില്ലെന്നും താരം വ്യക്തമാക്കുന്നു.
ഐഎസ്എല്ലില്‍ മുന്നേറാമെന്നുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്റെ മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണുണ്ടായത്. സ്ഥിതി മോശാമാകാനുള്ള കാരണം ടീം മാനേജ്‌മെന്റിന്റെ സമീപനം തന്നെയാണെന്നും ഐഎം വിജയന്‍ കുറ്റപ്പെടുത്തി. മലയാളി താരങ്ങളെ അവഗണിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
മികച്ച കളിക്കാരനായ വിനീതിനെ കളത്തില്‍ ഇറക്കാത്തത് ശരിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള ബ്ലാസ്റ്റേഴ്‌സ് ഹോം ഗ്രൗണ്ടില്‍ തോല്‍ക്കുന്നതിന്റെ കാരണം പരിശോധിക്കേണ്ടതാണെന്നും ഐഎം വിജയന്‍ പറഞ്ഞു. ടീമില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അതു പരിഹരിക്കാന്‍ മാനേജ്‌മെന്റിന് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല