1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 25, 2011

ക്രിക്കറ്റ് ആരാധകരുടെ കണ്ണു നനയിച്ച് സചിന്‍ ടെന്‍ഡുല്‍ക്കര്‍ 100ാം അന്താരാഷ്ട്ര സെഞ്ച്വറി കാണാതെ ഗ്യാലറിയിലേക്ക് മടങ്ങി. ആരാധകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കി അവസാനനിമിഷം 94 റണ്‍സെടുത്താണ് സചിന്‍ പുറത്തായത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ നൂറാം സെഞ്ച്വറിയെന്ന അത്യപൂര്‍വ നേട്ടം സചന്‍ ടെണ്ടുല്‍ക്കര്‍ എന്ന ഇതിഹാസത്തിന് ഇനിയും കൈയ്യെത്താ ദൂരത്താണ്.

ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടീ സ്‌കോറിനേക്കാളും മത്സരഫലത്തേക്കാളും കായികപ്രേമികള്‍ ഉറ്റുനോക്കിയത് മാസ്റ്റര്‍ ബ്ലാസ്റ്ററുടെ ബാറ്റിലേക്കായിരുന്നു. എന്നാല്‍ രാംപോളിന്റെ ബോളില്‍ സമ്മിയുടെ ക്യാച്ചില്‍ സചിന്റെയും ആരാധകരുടെയും പ്രതീക്ഷകള്‍ ഒരുപോലെ പൊലിയുകയായിരുന്നു. സചിന്‍ പുറത്തായതോടെ വാംഖഡെ സ്‌റ്റേഡിയത്തില്‍ ആരവങ്ങള്‍ നിലച്ചു.

മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാ ദിവസമായ ഇന്ന് ഒടുവില്‍ വിവരം കിട്ടുമ്പോള്‍ അശ്വിന്റെ കിടയറ്റ കന്നി ടെസ്റ്റ് സെഞ്ച്വറിയുടെ ബലത്തില്‍ ഇന്ത്യ 482 റണ്‍സിന് പുറത്തായി.118 പന്തില്‍ നിന്ന് 108 റണ്‍സെടുത്താണ് അശ്വിന്‍ പുറത്തായത്.വിന്‍ഡീസിന് 108 റണ്‍സിന്റെ ലീഡാണുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.