സ്വന്തം ലേഖകന്‍: സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ ഗുഡ്‌വില്‍ അംബാസഡര്‍. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ ക്ഷണം സ്വീകരിച്ചതായി സച്ചിന്‍ അറിയിച്ചു. ഈ ബഹുമതി സന്തോഷത്തോടെ സ്വീകരിക്കുന്നതായും രാജ്യത്ത് കായിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് തനിക്ക് സാധ്യമായതെല്ലാം ചെയ്യുമെന്നും സച്ചിന്‍ വ്യക്തമാക്കി.
നേരത്തെ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെയും ഷൂട്ടിംഗ് താരം അഭിനവ് ബിന്ദ്രയേയും ഗുഡ്‌വില്‍ അംബാസഡര്‍മാരായി നിയമിച്ചിരുന്നു. കായിക താരങ്ങളെ ഒഴിവാക്കി സല്‍മാന്‍ ഖാനെ നിയമിച്ചത് വലിയ വിവാദത്തിന് ഇടയാക്കിയെങ്കിലൂം ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ തീരുമാനത്തില്‍ നിന്ന് പിന്മാറിയിരുന്നില്ല.
എന്നാല്‍ മില്‍ഖാ സിംഗ് ഉള്‍പ്പടെയുള്ള പ്രകുഖ കായിക താരങ്ങള്‍ എതിര്‍പ്പുമായി രംഗത്തെത്തിയതാണ് മാറി ചിന്തിക്കാന്‍ അസോസിയേഷനെ പ്രേരിപ്പിച്ചത്. സച്ചിനൊപ്പം സംഗീതജ്ഞന്‍ എ ആര്‍ റഹ്മാനേയും അസോസിയേഷന്‍ ക്ഷണിച്ചിരുന്നെങ്കിലും റഹ്മാന്റെ തീരുമാനം ഇതുവരെ പുറത്തുവിട്ടിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല