മുന്‍ഗണന എന്നും ക്രിക്കറ്റിനായിരിക്കും എന്ന് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ പറഞ്ഞു. രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്‌തതിനു ശേഷമാണ് സച്ചിന്‍ ഇങ്ങനെ അറിയിച്ചത്.ഞാനിവിടെ എത്തിയത് ക്രിക്കറ്റ് കാരണം ആണ്. ക്രിക്കറ്റില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ പ്രയാസം ആണ്. എന്റെ എല്ലാം ക്രിക്കറ്റ് ആണ്. എപ്പോഴാണ് ക്രിക്കറ്റില്‍ നിന്നും വിരമിക്കുക എന്നും മറ്റു കാര്യങ്ങള്‍ ശ്രദ്ധിക്കാനാവുക എന്നും അറിയില്ല. സച്ചിന്‍ പറഞ്ഞു.
താന്‍ ക്രിക്കറ്റ് കളിക്കുന്നത് നിര്‍ത്തിയെന്ന ഊഹോപോഹങ്ങള്‍ ഉണ്ട് എന്നു പറഞ്ഞ സച്ചിന്‍ കളിയില്‍ നിന്നും വിരമിക്കുമ്പോള്‍ താന്‍ തന്നെ എല്ലാവരെയും അറിയിക്കും എന്നും അറിയിച്ചു.
ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ ചേംബറില്‍ ആയിരുന്നു ക്രിക്കറ്റ് ഇതിഹാസത്തിന്റെ സത്യപ്രതിജ്ഞ. ഉപരാഷ്ട്രപതിക്കൊപ്പം കേന്ദ്രമന്ത്രിമാരായ രാജീവ് ശുക്ല, ഹരീഷ് റാവത്ത്, വി നാരായണസാമി എന്നിവരുടെ സാന്നിധ്യത്തില്‍ ആയിരുന്നു സത്യപ്രതിജ്ഞ. രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്യുക എന്നത് ഒരു അംഗീകാരം ആണ് എന്നും സച്ചിന്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല