തലസ്ഥാന നഗരിയില്‍ തനിക്കനുവധിച്ച സര്‍ക്കാര്‍ മന്ദിരം വേണ്ട എന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്‌ത സച്ചിന് പാര്‍ലമെന്റ് അംഗം എന്ന നിലയിലാണ് സര്‍ക്കാര്‍ താമസിക്കാന്‍ മന്ദിരം അനുവദിച്ചത്.വളരെ കുറച്ച് ദിവസങ്ങള്‍ മാത്രം ദില്ലിയില്‍ തങ്ങേണ്ട തനിക്കായി ഒരു വീട് അനുവദിച്ചാല്‍ അത് ജനങ്ങള്‍ നല്‍കുന്ന നികുതി പാഴാവും എന്നാണ് വീട് വേണ്ട എന്നു പറഞ്ഞു കൊണ്ട് സച്ചിന്‍ പറഞ്ഞത്.
തന്നേക്കാള്‍ വീട് ആവശ്യമുള്ള മറ്റാര്‍ക്കെങ്കിലും വീട് അനുവദിക്കുന്നതായിരിക്കും നല്ലത് എന്നും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ അഭിപ്രായപ്പെട്ടു. പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ദില്ലിയില്‍ എത്തുമ്പോള്‍ ഹോട്ടലില്‍ താമസിക്കാനാണ് സച്ചിന്‍ ഉദ്ദേശിക്കുന്നത്.
താമസിക്കാന്‍ സര്‍ക്കാര്‍ മന്ദിരം വേണ്ടെന്നു വെക്കുന്നത് രാജ്യസഭാംഗം എന്ന നിലയില്‍ തന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കില്ല എന്ന് സച്ചിന്‍ ഉറപ്പു നല്‍കി. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയുടെ തുഗ്ലക് ലെയ്‌നിലെ വീടിന് എതിര്‍വശത്തുള്ള അഞ്ചാം നമ്പര്‍ വസതിയാണ് സച്ചിന്‍ ടെണ്ടുല്‍ക്കറിന് അനുവദിച്ചിട്ടുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല