സ്വന്തം ലേഖകൻ: ലണ്ടന്‍ മേയറുടെ ശബ്ദവും പെരുമാറ്റരീതികളും ഉപയോഗിച്ച് ഡിജിറ്റലായി ജനറേറ്റുചെയ്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ലണ്ടന്‍ മേയറുടെ വ്യാജ ഓഡിയോ ”ക്രിമിനല്‍ കുറ്റമല്ലെന്ന്” മെട്രോപോളിറ്റന്‍ പോലീസ് പറഞ്ഞു. വ്യാജ വീഡിയോയെക്കുറിച്ച് മെറ്റ് പോലീസിന് അറിയാമെന്നും നിലവില്‍ ഇതിനെ കുറിച്ചുള്ള അന്വേഷണം സജീവമായി നടന്നുവരികയാണെന്നും മേയറുടെ വക്താവ് പറഞ്ഞു.
അതേസമയം മേയറുടെ കൃത്രിമ ഓഡിയോ പ്രചരിക്കുന്നതിന് കുറിച്ച് തങ്ങള്‍ക്ക് അറിയാമെന്നും സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍മാര്‍ ഈ ഓഡിയോ അവലോകനം ചെയ്ത് ഇത് ക്രിമിനല്‍ കുറ്റമല്ലെന്ന് വിലയിരുത്തുകയും ചെയ്തതായി പോലീസ് വക്താവ് പറഞ്ഞു. റിമെംബറന്‍സ് വീക്കെന്‍ഡിന് താന്‍ യാതൊരു വിധ പ്രധാന്യവും നല്‍കുന്നില്ല എന്ന ഉള്ളടക്കം അടങ്ങിയ മേയറുടെ ഓഡിയോ ആണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.
ഇതിന് പുറമേ പ്രാധാന്യം നല്‍കേണ്ടത് ശനിയാഴ്ച നടക്കുന്ന ഒരു ദശലക്ഷം ആളുകള്‍ പങ്കെടുക്കുന്ന പലസ്തീന്‍ മാര്‍ച്ചിനാണെന്നും വ്യാജ റെക്കോര്‍ഡിംഗിലെ ശബ്ദം പറയുന്നു. ആര്‍മിസ്റ്റിസ് ദിനത്തില്‍ ലക്ഷക്കണക്കിന് പാലസ്തീന്‍ അനുകൂല പ്രതിഷേധക്കാര്‍ ലണ്ടനില്‍ ഒത്തുകൂടിയിരുന്നു. നിലവില്‍ പ്രചരിക്കുന്ന വ്യാജ ഓഡിയോ ക്ലിപ്പ് കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് വഴിവയ്ക്കുമോ എന്ന ആശങ്കയിലാണ് അധികൃതര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല