ദേശീയ ഇന്റര്‍ സ്റ്റേറ്റ് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യദിനം കര്‍ണാടകത്തിന്റെ വനിതാ ഹൈജമ്പ് താരം സഹനകുമാരിക്ക് ഒളിമ്പിക് യോഗ്യത.2004-ല്‍ മലയാളിയായ ബോബി അലോഷ്യസ് ചെന്നൈയില്‍ സ്ഥാപിച്ച 1.91 മീറ്ററിന്റെ ദേശീയ റെക്കാഡ് തകര്‍ത്ത് ഒളിമ്പിക്സിന്റെ ബി ക്വാളിഫിക്കേഷന്‍ മാര്‍ക്കായ 1.92 മീറ്ററിലേക്കാണ് സഹന ചാടിയുയര്ന്നത്. 1.95 മീറ്ററാണ് എ ക്വാളിഫിക്കേഷന്‍ യോഗ്യത. 1.76 മീറ്റര്‍ ചാടിയ കേരളത്തിന്റെ എന്‍.കെ. സിജി വെങ്കലം നേടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല