ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്പോണ്‍സര്‍മാരായ സഹാറാ ഗ്രൂപ്പും ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡും(ബിസിസിഐ)തമ്മിലുള്ള തര്‍ക്കം പരിഹരിച്ചു. ഇതോടെ ഇന്ത്യന്‍ ടീമിന്റെ സ്പോണ്‍സറായി സഹാറ തുടരും. ഐപിഎല്ലില്‍ പൂന ടീമിലുള്ള പങ്കാളിത്തവും തുടരുമെന്ന് സഹാറ അറിയിച്ചു.
ഐപിഎല്‍ അഞ്ചാം സീസണില്‍ പൂന വാരിയേഴ്സ് ടീമില്‍ നിന്ന് വിട്ടു നില്‍ക്കുന്ന ക്യാപ്റ്റന്‍ യുവരാജ് സിംഗിന് പകരം കളിക്കാരനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ അനുവദിക്കണമെന്ന സഹാറയുടെ ആവശ്യം ബിസിസിഐ നിരസിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ഐപിഎല്‍ താരലേലത്തില്‍ പൂന വാരിയേഴ്സ് പങ്കെടുത്തിരുന്നില്ല.
ഇതിനുശേഷമാണ് ഇന്ത്യന്‍ ടീമിന്റെ സ്പോണ്‍സര്‍ഷിപ്പില്‍ നിന്ന് പിന്‍മാറുകയാണെന്ന് സഹാറ പ്രഖ്യാപിച്ചത്. ഇതിനു പുറമെ മത്സരങ്ങളുടെ എണ്ണം വെട്ടിക്കുറച്ച പശ്ചാത്തലത്തില്‍ വാര്‍ഷിക ഫ്രാഞ്ചൈസി തുകയില്‍ കുറവ് വരുത്തണമെന്നും സഹാറ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ 11 വര്‍ഷമായി ദേശീയ ടീമിന്റെ സ്പോണ്‍സറാണ് സഹാറ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല