യുകെയില്‍ നാളെ ഈ വര്‍ഷത്തെ ഏറ്റവും ചൂടേറിയ ദിവസമായിരിക്കും. 22 ഡിഗ്രി സെല്‍ഷ്യസായിരിക്കും നാളത്തെ ചൂട്. ഇതോടൊപ്പം സഹാറ മരുഭൂമിയില്‍നിന്നുള്ള പൊടിക്കാറ്റ് നാളെ യുകെയുടെ ചില ഭാഗങ്ങളില്‍ വീശിയടിക്കും. ഇത് അന്തരീക്ഷത്തില്‍ പൊടി നിറയ്ക്കുകയും വായു മലിനപ്പെടുത്തുകയും ചെയ്യും.
സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിന്റെ ഭാഗങ്ങളിലായിരിക്കും ഏറ്റവും അധികം മലനീകരണമുണ്ടാകുക എന്നാണ് കാലാവസ്ഥാ നിരീക്ഷ കേന്ദ്രം നല്‍കുന്ന സൂചന. അധികനേരം ഈ പ്രതിഭാസം നിലനില്‍ക്കില്ല. അറ്റ്‌ലാന്റിക്കില്‍നിന്നു വരുന്ന കാറ്റ് അന്തരീക്ഷത്തിലെ മലീനീകരണങ്ങളെ നീക്കും. ശനിയാഴ്ച്ച രാവിലെ തന്നെ അറ്റ്‌ലാന്റിക്കില്‍നിന്നുള്ള കാറ്റ് വായുവിനെ വെടിപ്പാക്കും.
വായു മലിനീകരണം രൂക്ഷമായുണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ആളുകള്‍ ആരോഗ്യ മുന്‍കരുതലുകള്‍ എടുക്കണമെന്നും ആസ്തമ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ഉള്ളവര്‍ പൊടിയില്‍നിന്നും മലിനീകരണങ്ങളില്‍നിന്നും പരമാവധി അകന്നു നില്‍ക്കണമെന്നും അധികൃതര്‍ അറിയിച്ചു. ആസ്തമയുള്ള ആളുകള്‍ ഇന്‍ഹെയിലര്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ കൈയില്‍ കൊണ്ടു നടക്കണം. കുട്ടികളെയും മറ്റും മാതാപിതാക്കള്‍ നിയന്ത്രിക്കണമെന്നും സുരക്ഷാ മുന്‍കരുതലുകളില്‍ വിട്ടുവീഴ്ച്ച ചെയ്യരുതെന്നും അധികൃതര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല