വീണ്ടുമൊരു ബോളിവുഡ്-ക്രിക്കറ്റ് താരപ്രണയം വിവാഹത്തിലേക്ക്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമംഗം സഹീര്‍ ഖാനും പ്രശസ്‌ത നര്‍ത്തകിയും ബോളിവുഡ് നടിയുമായ ഇഷാ ഷെര്‍വാണിയും തമ്മിലുള്ള വിവാഹം ഈ മാര്‍ച്ചില്‍ നടക്കും. ആറു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഇരുവരും ആദ്യമായി പരസ്‌പരം കണ്ടുമുട്ടുന്നത്. പിന്നീടെപ്പോഴോ ഇവര്‍ പ്രണയത്തിലേക്ക് വഴുതിവീഴുകയായിരുന്നു. ഒടുവില്‍ പ്രതീക്ഷിച്ചപോലെ ഒരു സ്വപ്‌നവിവാഹവും വരികയായി.
രണ്ടുപേരുടേയും കുടുംബങ്ങള്‍ തമ്മില്‍ വിവാഹം സംബന്ധിച്ചുള്ള കാര്യങ്ങള്‍ പറഞ്ഞുറപ്പിച്ചു കഴിഞ്ഞു. ഇപ്പോള്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തിലുള്ള സഹീര്‍ ഖാന്‍ തിരിച്ചെത്തിക്കഴിഞ്ഞാലുടന്‍ വിവാഹത്തീയതി തീരുമാനിക്കും. ഈ മാര്‍ച്ചില്‍ തന്നെ വിവാഹം നടത്താനാണ് ഇരു വീട്ടുകാര്‍ക്കും താത്‌പര്യം. ഇന്ത്യന്‍ ക്രിക്കറ്റിലെയും ബോളിവുഡിലെയും താര നിരയുടെ സാന്നിദ്ധ്യം മൂലം ഈ വിവാഹവും ഏറെ ശ്രദ്‌ടിക്കപ്പെടുമെന്നുറപ്പ്.
2005 ല്‍ ഇന്ത്യ സന്ദര്‍ശിച്ച ഓസ്‌ട്രലിയന്‍ ടീമിനു വേണ്ടി നടത്തിയ കലാവിരുന്നില്‍ ഇഷാ ഷെര്‍വാണി നൃത്തം അവതരിപ്പിച്ചിരുന്നു. ആ വേദിയില്‍ വച്ചാണ് ഇഷയും സഹീറും കണ്ടുമുട്ടുന്നതും പരിചയപ്പെടുന്നതും. പക്ഷേ ആദ്യ കണ്ടുമുട്ടലില്‍ ഇരുവരും പ്രണയബദ്ധരായില്ല. പക്ഷേ നല്ല സുഹൃത്തുക്കളായി. തുടര്‍ന്നും പല പൊതു വേദികളിലും ഇരുവരും കണ്ടുമുട്ടി. അങ്ങനെയിരിക്കെ ഒരു നാള്‍ സൗഹ്യദം പ്രണയമായി. ഇഷയ്‌ക്കും സഹീറിനെ ഇഷ്‌ടമായിരുന്നു.
അങ്ങനെ ഇരുവരും തമ്മിലുള്ള പ്രണയം സുദൃഢമായി തുടര്‍ന്നു 2007 വരെ. 2007 നു ശേഷം പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ ഇരുവരും തമ്മില്‍ അകന്നു. കഴിഞ്ഞവര്‍ഷം ഇരുവരുടേയും ബന്ധം വീണ്ടും തളിര്‍ത്തു. പരേലില്‍ ഒരു ഫ്‌ളാറ്റ് വാങ്ങി സഹീര്‍ അത് ഇഷയ്‌ക്ക് സമ്മാനിച്ചു. അവിടേക്ക് താമസം മാറ്റിയ ഇഷയെ കഴിഞ്ഞ വര്‍ഷം തന്നെ രഹസ്യമായി മിന്നു കെട്ടാന്‍ സഹീര്‍ ഒരുങ്ങി. എന്നാല്‍ പലവിധ തടസ്സങ്ങള്‍ മൂലം അതു നടന്നില്ല. പിന്നീട് സുഹൃത്തുക്കളുടെ നിര്‍ബ്ബന്ധത്തിന് വഴങ്ങി വിവാഹത്തിന് ഇരുവരും തയ്യാറാവുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല