1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 23, 2011

ബോളിവുഡില്‍ `സാഹിബ്‌ ബീവി ഔര്‍ ഗാങ്‌സ്‌റ്റര്‍’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ഇപ്പോള്‍ ആകെ വിഷമത്തിലായിരിക്കുകയാണ്‌. ചിത്രത്തില്‍ രണ്‍ദീപ്‌ ഗുഡായുടെയും മാഹിഗില്ലിന്റെയും ചൂടന്‍ സീനുകള്‍ ചിത്രം പുറത്തിറങ്ങുന്നതിന്‌ ഒരാഴ്‌ച മുമ്പ്‌ ഇപ്പോള്‍ നെറ്റ്‌വഴി പുറത്തെത്തിയതാണ്‌ ചിത്രത്തിന്റെ നിര്‍മ്മാതാക്കളെ അങ്കലാപ്പിലായത്‌; അതോടൊപ്പം ചിത്രത്തിന്‌ ഒരു പ്രമോഷന്‍ കൂടിയായിരിക്കുകയാണ്‌ ഈ വീഡിയോ.

ചിത്രത്തിന്റെ ഷൂട്ടിംഗ്‌ സൈറ്റില്‍നിന്ന്‌ ആരോ തങ്ങളുടെ മൊബൈലില്‍ പകര്‍ത്തിയ സീനുകളാണ്‌ പുറത്തെത്തിയത്‌. കട്ട്‌ പറഞ്ഞതും പറയാത്തതുമെല്ലാം ഇതിലുണ്ടെന്നാണ്‌ അറിയുന്നത്‌. വ്യാജന്‍ പുറത്തെത്തിയ വിവരമറിഞ്ഞ്‌ ഉടനെതന്നെ തടയുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്തിയിരിക്കുകയാണെന്ന്‌ ബന്‌ധപ്പെട്ടവര്‍ പറയുന്നു.

ദിഗ്‌മാന്‍ഷു ദുലിയ സംവിധാനം ചെയ്‌ത ചിത്രം സെപ്‌റ്റംബര്‍ 30നാണ്‌ റിലീസ്‌ പറഞ്ഞിരിക്കുന്നത്‌. ജിമ്മി ഷേര്‍ഗില്ലും ചിത്രത്തിലെ പ്രധാനതാരമാണ്‌. രാഹുല്‍ മിത്രയും ദിഗ്‌മാന്‍ഷു ദുലിയയും കുടിയാണ്‌ നിര്‍മ്മാണം. സ്‌നേഹവും വഞ്ചനയും പ്രതികാരവുമെല്ലാമടങ്ങിയ ചിത്രമാണ്‌ ഇത്‌.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.