സ്വന്തം ലേഖകന്‍: സാല്‍ വര്‍ക്ക് സ്യൂഡ്ല്‍ എത്യോപ്യയുടെ ചരിത്രത്തിലെ ആദ്യ വനിത പ്രസിഡന്റ്; ഇത് ചരിത്ര മുഹൂര്‍ത്തമെന്ന് എത്യോപ്യന്‍ മാധ്യമങ്ങള്‍. എത്യോപ്യ പ്രസിഡന്റ് മുലാറ്റു ടെല്‍സമിന്റെ അപ്രതീക്ഷിത രാജിയെ തുടര്‍ന്ന് നടത്തിയ തെരഞ്ഞെടുപ്പിലാണ് സെല്‍വന പ്രസിഡന്റ് സ്ഥാനത്തെത്തിയത്. മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥയായ സാല്‍ വര്‍ക്ക് സ്യൂഡ് ഫ്രാന്‍സ്, ജിബൂട്ടി, സെനഗല്‍ എന്നിവിടങ്ങളിലെ എത്യോപ്യയുടെ സ്ഥാനപതിയായിരുന്നു.
പകുതി സ്ത്രീ പ്രാതിനിധ്യം ഉറപ്പുവരുത്തി പ്രധാനമന്ത്രി അബി അഹമ്മദ് മന്ത്രിസഭ പുനഃസംഘടിപ്പിച്ച് ആഴ്ചയ്ക്ക് ശേഷമാണ് രാജ്യത്തിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് കൂടി വനിത നിയമിക്കപ്പെടുന്നത്. സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പോരാടിയ ധീര വനിത കൂടിയാണ് സാല്‍ വര്‍ക്ക് സ്യൂഡ്. പുതിയ കാബിനറ്റില്‍ സ്ത്രീ പുരുഷ തുല്യത ഉണ്ടെങ്കിലും ഇനിയും ചില സ്ഥലങ്ങളില്‍ ഈ തുല്യത കൊണ്ടുവരേണ്ടതുണ്ട്. രാജ്യത്ത് സമത്വം കൊണ്ടു വരുന്നതിനായി പ്രവര്‍ത്തിക്കുന്നതായിരിക്കും സാല്‍ വര്‍ക്ക് സ്യൂഡ് സത്യപ്രതിജ്ഞയില്‍ പറഞ്ഞു.
ചരിത്രനിമിഷമായാണ് സാല്‍ വര്‍ക്ക് സ്യൂഡയുടെ വിജയം സാമൂഹികമാധ്യമങ്ങളില്‍ ആഘോഷിക്കുന്നത്. സാല്‍വയ്ക്ക് മുമ്പ് സ്വീഡിറ്റ് മഹാറാണിയാണ് എത്യോപ്യ ഭരിച്ച വനിത. എത്യോപ്യ പ്രസിഡന്റ് മുലാറ്റു ടെല്‍സമിന്റെ അപ്രതീക്ഷിത രാജിയെ തുടര്‍ന്ന് നടത്തിയ തെരഞ്ഞെടുപ്പിലാണ് സെല്‍വന പ്രസിഡന്റ് സ്ഥാനത്തെത്തിയത്. സെനഗലിലും ജിബൂത്തിലും എത്യോപ്യയുടെ അംബാസഡറായി പ്രസിഡണ്ട് സാലെ വര്‍ക്ക് പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ, യുഎന്നില്‍ ആഫ്രിക്കന്‍ പ്രതിനിധി കൂടിയായിരുന്നു അവര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല