സ്വന്തം ലേഖകന്‍: ഫഹദിനൊപ്പം സായ് പല്ലവി മലയാളത്തിലേക്ക് തിരിച്ചെത്തുന്നു; അതിരന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറല്‍. ഫഹദ് ഫാസിലും സായ് പല്ലവിയും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന ‘അതിരന്‍’ എന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറലാകുന്നു. ഈമയൗ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ പി എഫ് മാത്യൂസിന്റെ തിരക്കഥയിലാണ് വിവേക് സംവിധാനം ചെയ്യുന്ന അതിരന്‍ ഒരുങ്ങുന്നത്.
ചിത്രത്തിന്റേതായിറങ്ങിയ പോസ്റ്ററുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. പ്രേമം,കലി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച ശേഷം സായ് പല്ലവി മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. സെഞ്ച്വറി ഫിലിംസ് ഒരുക്കുന്ന 125 മത് ചിത്രമാണ് ‘അതിരന്‍’ എന്ന പ്രത്യേകതകൂടിയുണ്ട്. ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പോസ്റ്ററുകളും പുറത്തിറങ്ങിയിട്ടുണ്ട്.
ചിത്രത്തിന്റെ ഛായാഗ്രഹണം അനു മൂത്തേടനാണ് നിര്‍വഹിക്കുന്നത്. പി.എസ്. ജയഹരി സംഗീതം സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നു. പശ്ചാത്തല സംഗീതം തമിഴ് സംഗീത സംവിധായകനായ ജിബ്രാന്‍ ആണ് ഒരുക്കുന്നത്. അതുല്‍ കുല്‍ക്കര്‍ണി, പ്രകാശ് രാജ്, രഞ്ജി പണിക്കര്‍, സുരഭി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. ഏപ്രിലില്‍ വിഷു റിലീസായാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല