1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 18, 2012

സെയ്ഫ് അലി ഖാന്‍ – കരീന കപൂര്‍ വിവാഹം ഡിസംബറിലേക്ക് നീട്ടി. സെയ്ഫ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ലണ്ടനിലായിരിക്കില്ല വിവാഹമെന്നും സെയ്ഫ് അറിയിച്ചു. നേരത്തേ സെയ്ഫ് അലി ഖാന്‍റ അമ്മ ശര്‍മിളാ ടാഗോര്‍ അറിയിച്ചത് വിവാഹം ഒക്ടോബര്‍ 16ന് പട്ടൗഡി ഗ്രാമത്തിലെ പട്ടൗഡി പാലസിലായിരിക്കുമെന്നായിരുന്നു.

എന്നാല്‍ വിവാഹം ഈ വര്‍ഷം അവസാനമേയുള്ളൂവെന്ന് നടന്‍ പിന്നീട് വ്യക്തമാക്കുകയായിരുന്നു. ഹിന്ദുമതാചാര പ്രകാരമായിരിക്കുമോ അതോ മുസ്‌ലിം ആചാരപ്രകാരമായിരിക്കുമോ വിവാഹം എന്നതിന് അത് തീര്‍ത്തും സ്വകാര്യമായിട്ടുള്ളതായിരിക്കുമെന്ന് സെയ്ഫ് അലിഖാന്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.