താജ് ഹോട്ടലില്‍ തല്ലുണ്ടാക്കിയതിന് ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍ അറസ്റ്റില്‍. ചൊവ്വാഴ്ച രാത്രിയാണ് കേസിന് ആസ്‌പദമായ സംഭവം. കോളാബോ പൊലീസാണ് സെയ്ഫ് അലി ഖാനെ കസ്റ്റഡിയില്‍ എടുത്തത്. പിന്നീട് സെയ്ഫിന് ജാമ്യം അനുവദിച്ചു.
ബിസിനസുകാരനായ ഇഖ്ബാല്‍ ശര്‍മ്മയെ തല്ലിയെന്നാണ് കേസ്. സെയ്ഫും സുഹൃത്തുക്കളും ചേര്‍ന്ന് ആക്രമിച്ചുവെന്ന് ആരോപിച്ച് ഇഖ്ബാല്‍ ശര്‍മ്മ കോടതിയെ സമീപിക്കുകയായിരുന്നു.
സെയ്ഫും കൂട്ടരും ഉച്ചത്തില്‍ സംസാരിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഉച്ചത്തിലുള്ള സംസാരം കുറയ്ക്കണമെന്ന് ഇഖ്ബാല്‍ പറഞ്ഞതോടെ വാക്കേറ്റമായി. ഒടുവില്‍ ഇഖ്ബാലിനെ സെയ്ഫ് തല്ലുകയായിരുന്നു. ആക്രമണത്തില്‍ ഇഖ്ബാലിന്‍റെ മൂക്കിന് ഗുരുതരമായി പരുക്കേറ്റു. ഐപിസി 325 പ്രകാരമാണ് സെയ്ഫിനെതിരെ കേസെടുത്തിരിക്കുന്നത്. സെയ്ഫിനൊപ്പം കാമുകി കരീനയും സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല