സ്വന്തം ലേഖകന്‍: ബോളിവുഡ് സൂപ്പര്‍ താരം സെയ്ഫ് അലിഖാന്റെ പത്മശ്രീ ബഹുമതി കേന്ദ്രം തിരിച്ചെടുക്കാന്‍ സാധ്യത. സെയ്ഫിനെതിരെ അടിപിടിക്കേസ് നിലവിലുള്ളതിനാല്‍ ബഹുമതി തിരിച്ചെടുക്കണമെന്ന് വാദം ശക്തമാവുകയാണ്. കേസിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുംബൈ പോലീസിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
രണ്ടു വര്‍ഷം മുമ്പ് മുംബൈയിലെ ഒരു ഹോട്ടലില്‍വെച്ചാണ് സെയ്ഫ് അലിഖാനും സുഹൃത്തുക്കളും ചേര്‍ന്ന് ദക്ഷിണാഫ്രിക്കയില്‍ വ്യവസായിയായ ഒരാളെ മര്‍ദിച്ചത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് മുംബൈ പോലീസ് സെയ്ഫിനും സുഹൃത്തുക്കള്‍ക്കും എതിരെ കേസെടുത്തു.
ഏഴുമാസമായി കേസ് നില നില്‍ക്കുന്നതിനാല്‍, ആരോപണ വിധേയനായ സെയ്ഫിനെ പോലുള്ള ഒരാള്‍ പത്മശ്രീ പോലുള്ള രാജ്യത്തെ ബഹുമാനിക്കപ്പെടുന്ന പുരസ്‌കാരം കൈവശം വക്കുന്നത് ശരിയല്ലെന്ന വാദം ശക്തമായിരുന്നു. തുടര്‍മ്മ് ഇതു ചൂണ്ടിക്കാട്ടി വിവരാവകാശ പ്രവര്‍ത്തകനായ സുഭാഷ് അഗര്‍വാള്‍ കേന്ദ്ര സര്‍ക്കാരിന് പരാതിയും നല്‍കി.
ഏഴു മാസമായിട്ടും കേസ് എങ്ങുമെത്താതെ ഇഴയുന്നതിനാലാണ് സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ആഭ്യന്തര മന്ത്രാലയം മുംബൈ പോലീസിനോട് 2014 ആഗസ്ത് 20 ന് രേഖാമൂലം ആവശ്യപ്പെട്ടത്. എന്നാല്‍ പോലീസ് ഇത് കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. റിപ്പോര്‍ട്ട് എത്രയും പെട്ടന്ന് സമര്‍പ്പിക്കാന്‍ മുംബൈ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സുഭാഷ് അഗര്‍വാളിന് വിവരാവകാശ നിയമ പ്രകാരമുള്ള ചോദ്യത്തിനു മറുപടിലഭിച്ചിരിക്കുന്നത്.
സെയ്ഫ് അലിഖാനില്‍നിന്നു മാത്രമല്ല വിവാദ വ്യക്തികളില്‍ നിന്നെല്ലാം തന്നെ പത്മ ബഹുമതികള്‍ തിരിച്ചു വാങ്ങണമെന്ന് അഗര്‍വാള്‍ ആവശ്യപ്പെടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല