അന്‍പത് വയസായാലും തനിക്ക് റൊമാന്റിക് ചിത്രങ്ങള്‍ ചെയ്യാനാകുമെന്ന് ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍.
‘ അന്‍പതാം വയസിലും എനിക്ക് റൊമാന്റിക് ചിത്രങ്ങള്‍ ചെയ്യാന്‍ കഴിയും. റൊമാന്‍സിന് ഇത്ര പ്രായം എന്ന നിയമമില്ല. നല്ല കഥയും യോജിച്ച കഥാപാത്രവും ലഭിച്ചാല്‍ എന്തുകൊണ്ട് അത് ചെയ്യാതിരിക്കണം. ഒരു പ്രത്യേക പ്രായം കഴിഞ്ഞാല്‍ നമുക്ക് ആക്ഷന്‍ ചിത്രങ്ങള്‍ മാത്രമേ ചെയ്യാന്‍ കഴിയൂവെന്നൊന്നുമില്ല.’ ഒരു അഭിമുഖത്തില്‍ സെയ്ഫ് പറഞ്ഞു.
കോക്ക്‌ടെയ്ല്‍ എന്ന റൊമാന്റിക് കോമഡി ചെയ്യുകയാണ് സെയ്ഫ് ഇപ്പോള്‍..; ചിത്രത്തില്‍ ഡയാന പെന്റിയുടെയും ദീപിക പദുക്കോണിന്റെയും പിന്നാലെ നടക്കുന്ന പൂവാലനായാണ് സെയ്ഫ് പ്രത്യക്ഷപ്പെടുന്നത്.
ഇത് മൂന്നാംതവണയാണ് സെയ്ഫ് അലിഖാന്റെ നായികയായി ദീപിക വരുന്നത്. നേരത്തെ ലവ് ആജ് കല്‍, ആരക്ഷണ്‍ എന്നീ ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ചഭിനയിച്ചിരുന്നു.
ദീപികയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുന്നത് ഏറെ രസകരമാണെന്നും സെയ്ഫ് പറഞ്ഞു. ദീപിക നല്ല കലാകാരിയാണെന്നും ഓരോ ചിത്രം കഴിയുന്തോറും മികവ് കൂടിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല