ഇത്രയുമായ സ്ഥിതിക്ക് കരീന കപൂറിനോടുള്ള പ്രണയം വിളിച്ചു പറയുന്നതില്‍ പട്ടൗഡിയുടെ പുതിയ നവാബിനു മടിയൊന്നുമുണ്ടാവില്ല. കാരണം വിവാഹത്തിന്റെ തീയതി ഏകദേശം തീരുമാനിച്ച മട്ടാണ്. പ്രീതി സിന്റ അവതരിപ്പിക്കുന്ന ചാറ്റ് ഷോയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് കരീനയെക്കുറിച്ച് കാമുകന് സെയ്ഫ് അലി ഖാന് വാചാലനായത്. കരീനയുടെ കാര്യത്തില്‍ അങ്ങേയറ്റം പൊസസിവാണു താനെന്നും സെയ്ഫ് വെളിപ്പെടുത്തി. കരീനയ്ക്കൊപ്പം അഭിനയിക്കുന്ന നായകന്മാരെ കൊല്ലാന്‍ പോലും ചില സമയങ്ങളില്‍ തോന്നിയിട്ടുണ്ടെന്ന് സെയ്ഫ്.
സ്ക്രീനിലാണെങ്കില്‍പ്പോലും കാമുകിയെ മറ്റൊരാള്‍ പ്രണയിക്കുന്നത് സെയ്ഫിന് കണ്ടുനില്‍ക്കാനാവുന്നില്ല. കരീനയെ തൊട്ടുപിടിച്ചൊക്കെ നായകന്മാര് നില്ക്കുന്നതു കാണുമ്പോള്‍ നിലതെറ്റും. പലപ്പോഴും അവരെ കൊന്നാലോ എന്നു വരെ ചിന്തിച്ചിട്ടുണ്ട്. കരീനയ്ക്കും എന്റെ കാര്യത്തില്‍ ഇങ്ങനെ തന്നെയാവും തോന്നുകയെന്നു സെയ്ഫ് പറയുന്നു. എന്നാല്‍ ഇതിനു മുമ്പ് ഒരു അഭിമുഖത്തില്‍ കരീന പറഞ്ഞിരുന്നത്, സ്ക്രീനില്‍ സെയ്ഫ് റൊമാന്റിക്കാവുന്നത് തനിക്കു യാതൊരു പ്രശ്നവും ഉണ്ടാക്കുന്നില്ല എന്നായിരുന്നു.
ഇതൊക്കെ ജോലിയുടെ ഭാഗം മാത്രമാണ്, അതില്‍ ആശങ്കപ്പെടേണ്ട കാര്യമേയില്ല. ഓരോ സിനിമയും സിനിമയായിത്തന്നെ കാണാനാണു ശ്രമിക്കുന്നത്. ജീവിതത്തിന്റെ തുടര്‍ച്ചയായി അതു കണക്കാക്കാറുമില്ല. ആളുകള്‍ രണ്ട് അഭിനേതാക്കള്‍ തമ്മിലുള്ള കെമിസ്ട്രിയെക്കുറിച്ച് പറയുമ്പോള്‍ അതിശയം തോന്നാറുണ്ട്. കാരണം അവിടെ കെമിസ്ട്രി എന്നൊന്നില്ല. ക്യാമറയ്ക്കു മുന്നില്‍ പോയി നിന്ന് വാചകങ്ങള്‍ പറയുക മാത്രമാണ് ചെയ്യുന്നതെന്നാണ് കരീനയുടെ അഭിപ്രായം. എന്നാല്‍ സെയ്ഫ് ഇതൊക്കെ സീരിയസായി തന്നെയാണ് കണക്കാക്കുന്നതെന്നു തുറന്നു പറഞ്ഞിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല