പാകിസ്ഥാനില്‍ മാനംകാക്കല്‍ കൊലപാതകത്തില്‍ ബ്രിട്ടീഷുകാരനായ ഭര്‍ത്താവും അമേരിക്കകാരിയായ ഭാര്യയും കൊല്ലപ്പെട്ടു, പാകിസ്ഥാന്‍ വംശജനായ 31കാരനായ സെയ്ഫ് റഫ്മാനും ഭാര്യ ഉസ്മ നോറിനുമാണ് പാകിസ്ഥാനില്‍ കൊലച്ചെയ്യപ്പെട്ടത്. മാനം കാക്കല്‍ കൊലപാതകത്തിന്റെ ഭാഗമായാണ് ഇവരുടെ കൊല നടന്നതെന്ന് സംശയിക്കുന്നു.
സെയ്ഫ് റഫ്മാനിന്റെ സഹോദരന്റെ വിവാഹത്തിനായാണ് ഇവര്‍ പാകിസ്ഥാനില്‍ എത്തിയത്. ഷോപ്പിംഗിനായി റഫ്മാന്റെ സഹോദരിയും അവരുടെ രണ്ടു വയസ്സു പ്രായമായ മകളുമായി കാറില്‍ പോകവെയാണ് കൊല നടന്നത്. നാലു പേരടങ്ങുന്ന തോക്കേന്തിയ കൊലപാതകികള്‍ നാലു വാഹനങ്ങളിലായി വന്ന് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞു നിര്‍ത്തുകയായിരുന്നു. ഇതിനു ശേഷം കാറില്‍ നിന്നുമിവരെ വലിച്ച് പുറത്തിറക്കിയ ശേഷം സെയ്ഫ് റഫ്മാനെയും നോറിനെയും വെടിവെക്കുകയായിരുന്നു, രണ്ടു പേരും സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചു. എന്നാല്‍ ഇവര്‍ക്കൊപ്പം കാറില്‍ ഉണ്ടായിരുന്ന മറ്റുള്ളവരെ അക്രമികള്‍ വെറുതെ വിട്ടു.
മൂന്നു വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. പാകിസ്ഥാന്‍ പൗരനായ സെയ്ഫ് റഫ്മാനും ബ്രിട്ടീഷ് പൗരയായ ഉസ്മ നോറിനും ഒരു സുഹൃത്തിന്റെ വിവാഹത്തിനാണ് കണ്ടുമുട്ടിയതു ഇഷ്ടത്തിലായതും. ഉസ്മ നോറിന്റെ പിതാവ് ബ്രിട്ടനില്‍ ടാക്‌സി ഡ്രൈവറാണ്. ഇവരുടെ വിവാഹത്തിന് കുടുംബങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നതായി പാകിസ്ഥാന്‍ പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. സെയ്ഫിന്റെ കുടുംബാംഗങ്ങള്‍ ഈ വിവാഹത്തിന് സമ്മതമായിരുന്നുവെങ്കിലും നോറിന്റെ മാതാപിതാക്കള്‍ക്ക് ഇതില്‍ ഇഷ്ടക്കുറവുണ്ടായിരുന്നതായും അവര്‍ പറഞ്ഞു.
ഇവരുടെ വിവാഹം മാഞ്ചസ്റ്ററില്‍ വെച്ചാണ് നടന്നതെന്നും പിന്നീട് സമുദായാചാര പ്രകാരം എല്ലാ ചടങ്ങുകളോടും കൂടെ ജൂണില്‍ ഗ്ലാസ്‌ഗോവില്‍വെച്ച് വിവാഹം നടത്തിയിരുന്നതായും ഇവരുടെ സുഹൃത്തുക്കള്‍ അറിയിച്ചു. ഇവരുടെ കൊലപാതകം സംബന്ധിച്ച് പാകിസ്ഥാന്‍ പോലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.നോര്‍ത്ത് ഇന്ത്യയിലും പാകിസ്ഥാനിലും അടുത്ത കാലത്തായി നടക്കുന്ന മാനം കാക്കല്‍ കൊലപാതകകങ്ങളുടെ എണ്ണം വളരെ കൂടുതലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല