ചൈനയില്‍ നിന്നുള്ള സുറുയി ലിയെ തോല്‍പ്പിച്ച് ഇന്ത്യയുടെ സെയ്‌ന നെഹ്‌വാള്‍ ഇന്തോനേഷ്യന്‍ ഓപണ്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി മൂന്നാം തവണയും കിരീടം നേടി. ജക്കാര്‍ത്തയില്‍ നടന്ന വാശിയേറിയ മത്സരത്തിനൊടുവില്‍ 13-21, 22-20, 21-19 എന്ന സ്‌കോറിലാണ് ഇന്ത്യന്‍ ഒളിംപിക് താരം ഹാട്രിക് വിജയം പിടിച്ചെടുത്തത്.
കഴിഞ്ഞ ആഴ്ച തായ്‌ലാന്‍ഡ് ഓപണ്‍ കിരീടം സ്വന്തമാക്കിയ സെ്‌ന ഒരു മണിക്കൂറും നാലുമിനിറ്റും നീണ്ട പോരാട്ടത്തിനൊടുവിലാണ് ലോക മൂന്നാം റാങ്കുകാരിയെ മുട്ടുകുത്തിച്ചത്. തീര്‍ത്തും വാശിയേറിയ പോരാട്ടമായിരുന്നു. കാണികള്‍ നല്‍കിയ പിന്തുണ പ്രചോദനമായി. ക്വാര്‍ട്ടില്‍ കളിയുടെ തുടക്കം മുതല്‍ അവസാനം വരെ ചാംപ്യനെ പോലെ നില്‍ക്കാന്‍ സാധിച്ചത് ഈ പിന്തുണ കൊണ്ടാണ്.
സുറുയിയുമായി ഇതിനു മുമ്പ് അഞ്ചു തവണ ഏറ്റുമുട്ടിയപ്പോള്‍ നാലുതവണയും സെയ്‌ന തോല്‍വിയേറ്റു വാങ്ങിയിരുന്നു. അതുകൊണ്ടു തന്നെ ഫൈനലിലെ തകര്‍പ്പന്‍ വിജയത്തിന് മാധുര്യമേറി.
ബാങ്കോക്കില്‍ നടന്ന ഫൈനലില്‍ നാട്ടുകാരിയായ റാച്ചനോക് ഇന്തനോണിനെ 1921, 2115, 2110 എന്ന സ്‌കോറിലാണ് കീഴടക്കിയത്. മാര്‍ച്ചില്‍ സ്വിസ് ഓപണ്‍ കിരീടം നേടിയ സെയ്‌നയുടെ രണ്ടാമത്തെ സ്വര്‍ണമെഡലാണിത്. ഇതോടെ ഈയിനത്തില്‍ ഇന്ത്യയുടെ ഒളിംപിക്‌സ് മെഡല്‍ പ്രതീക്ഷകള്‍ കൂടുതല്‍ കരുത്താര്‍ജ്ജിച്ചിരിക്കുകയാണ്.
രണ്ടാം സീഡായ പതിനേഴുകാരിയുടെ തകര്‍പ്പന്‍ പ്രകടനത്തിനു മുന്നില്‍ ആദ്യം ഒന്നു പകച്ചെങ്കിലും തന്റെ പരിചയ സമ്പത്തിന്റെ കരുത്തില്‍ സെയ്‌ന മത്സരത്തിലേക്ക് തിരിച്ചെത്തി. ലോകറാങ്കിങില്‍ 11ാം സ്ഥാനത്തുള്ള ഇന്തനോണ്‍ ആദ്യ സെറ്റില്‍ 107 എന്ന നിലയില്‍ ലീഡ് സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ സുദിര്‍മന്‍ കപ്പില്‍ സെയ്‌ന ടീനേജ് താരത്തിനു മുന്നില്‍ മുട്ടുമടക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല