ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷകള്‍ക്ക് വീണ്ടും തിരിച്ചടി. ഒളിമ്പിക്‌സ് ബാഡ്മിന്റന്‍ സെമിയില്‍ ഇന്ത്യയുടെ സൈന നെഹ് വാളിന് തോല്‍വി. ചൈനയുടെ ലോക ഒന്നാം നമ്പര്‍ താരമായ യിഹാന്‍ വാങ്ങിനോട് ഏകപക്ഷീയമായ ഗെയിമുകള്‍ക്കാണ് സൈന തോറ്റത്. സ്‌കോര്‍ : 13-21, 13-21. മുന്‍നിര താരങ്ങളില്‍ സൈനയ്ക്ക് കീഴടക്കാനാകാത്ത ഏകതാരം യിഹാന്‍ വാങ് ആണ്.
സെമിയില്‍ തോറ്റെങ്കിലും സൈനയുടെ മെഡല്‍ സ്വപ്‌നം പൂര്‍ണ്ണമായി തകര്‍ന്നിട്ടില്ല. ലൂസേഴ്‌സ് ഫൈനലില്‍ വിജയിക്കാനായാല്‍ സൈനയ്ക്ക് വെങ്കല മെഡല്‍ സ്വന്തമാക്കാം. ലൂസേഴ്‌സ് ഫൈനലിലും സൈന ചൈനക്കാരുമായാവും ഏറ്റുമുട്ടുക. ചൈനയുടെ രണ്ടാം സീഡ് സിന്‍ വാങ്ങും മൂന്നാം സീഡ് സുവെരെയി ലിയും തമ്മിലുള്ള രണ്ടാം സെമിയില്‍ തോല്‍ക്കുന്നയാളുമായാണ് സൈന കൊമ്പുകോര്‍ക്കുക. നാളെ ഇന്ത്യന്‍ സമയം വൈകിട്ട് 6.15നാണ് മത്സരം.
ക്വാര്‍ട്ടറില്‍ ഡെന്മാര്‍ക്കിന്റെ യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പ് മെഡല്‍ ജേതാവ് ടീന ബൗണിനെ 21-15, 22-20ന് സൈന കീഴടക്കിയാണ് സൈന സെമിയിലെത്തിയത്. എല്ലാ മല്‍സരവും തുടര്‍ച്ചയായ സെറ്റുകളില്‍ ജയിച്ച്് സെമിയില്‍ പ്രവേശിച്ച സൈനയില്‍ ഇന്ത്യ ഏറെ പ്രതീക്ഷയര്‍പ്പിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല