ലിവര്‍പൂള്‍: ഫാ.ബാബു അപ്പാടന്റെ നേതൃത്വത്തിലുള്ള വിശുദ്ധ നാട് തീര്‍ഥാടനം ആഗസ്റ്റ് 23 ന് ആരംഭിക്കും. എട്ട് പകലും ഏഴ് രാത്രിയും ഉള്‍പ്പെടെയുള്ള തീര്‍ഥാടനത്തില്‍ കാല്‍വരി ജോര്‍ഡാന്‍ ഉള്‍പ്പെടെ ഒട്ടനവധി വിശുദ്ധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. എല്ലാ ദിവസവും ദിവ്യബലിയും കാല്‍വരിയില്‍ കുരിശിന്റെ വഴിയും ജോര്‍ഡാന്‍ നദിക്കരയില്‍ മാമോദീസ നവീകരണം വൈകുന്നേരങ്ങളില്‍ പ്രാര്‍ഥനയും ഗ്രൂപ്പ് ഷെയറിംഗ് എന്നിവയും നടക്കും.
എട്ട് വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കും ഈ തീര്‍ഥാടനത്തില്‍ പങ്കാളികള്‍ ആകാവുന്നതാണ്. മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ നിന്നുമാണ് തീര്‍ഥാടനം ആരംഭിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് അനുബേബി: 07551006196 അല്ലെങ്കില്‍ ജെറിന്‍ വര്‍ഗീസ് 07503919598 എന്നിവരുമായി ബന്ധപ്പെടുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല