സ്വന്തം ലേഖകന്‍: ഷാര്‍ജയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് ശമ്പള വര്‍ധന. 10% ആണ് വര്‍ധന. മുന്‍കാല പ്രാബല്യത്തോടെ ഈ വര്‍ഷം ജനുവരി മുതല്‍ ശമ്പള വര്‍ധന പ്രാബല്യത്തില്‍ വരും. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് ശമ്പള വര്‍ധനയ്ക്ക് നിര്‍ദേശം നല്‍കിയത്.
ഷെയ്ഖ് ഡോ.സുല്‍ത്താന്റേതായ വിഡിയോയില്‍ ഷാര്‍ജ സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി ചെയ്യുന്ന എല്ലാവര്‍ക്കും ശമ്പള വര്‍ധനയുണ്ടാകുമെന്ന് അറിയിക്കുന്നുണ്ട്. ആദ്യം സ്വദേശി ജീവനക്കാര്‍ക്കായിരുന്നു ശമ്പള വര്‍ധനയ്ക്ക് നിര്‍ദേശം നല്‍കിയത്. പിന്നീട്, വിദേശീയര്‍ക്കും നല്‍കാന്‍ ഉത്തരവിടുകയായിരുന്നു.
ശമ്പള വര്‍ധന പ്രകാരം 600 ദശലക്ഷം ദിര്‍ഹമാണ് സര്‍ക്കാരിന് അധിക ചെലവു വരിക. ഷാര്‍ജയിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നുണ്ട്. യുഎഇയിലെ ജീവിതച്ചെലവ് വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല