സാബു ചുണ്ടക്കാട്ടില്‍: സാല്‍ഫോര്‍ഡ് രൂപതാ കൂട്ടായ്മ ദിനവും മാര്‍ ജോസഫ് സ്രാമ്പിക്കലിന് സ്വീകരണവും ഞായറാഴ്ച. സല്‍ഫോര്‍ഡ് രൂപതയിലെ സീറോ മലബാര്‍ മക്കള്‍ ഒത്തുചേരുന്ന കൂട്ടായ്മ ദിനവും നിയുക്ത ബിഷപ്പ് മാര്‍ ജോസഫ് സാമ്പ്രിക്കലിന് സ്വീകരണവും ഒക്ടോബര്‍ ഒന്നാം തിയതി ഞായറാഴ്ച ബോള്‍ട്ടണില്‍ നടക്കും.ഉച്ചകഴിഞ്ഞ് 2.30ന് ആരംഭിക്കുന്ന ദിവ്യബലിയില്‍ മാര്‍ ജോസഫ് സാമ്പ്രിക്കല്‍ മുഖ്യകാര്‍മ്മികനാകും. സീറോ മലബാര്‍ നാഷണല്‍ കോര്‍ഡിനേറ്റര്‍ ഫാ തോമസ് പായെടി സഹകാര്‍മ്മികനാകും.ബോള്‍ട്ടണ്‍ പ്ലോഡര്‍ലൈനിലെ ഔവര്‍ലേഡി ഓഫീ ലൂര്‍ദ് ദേവാലയത്തിലാണ് പരിപാടികള്‍ നടക്കുക.ദിവ്യബലിയെ തുടര്‍ന്ന് പരിപാടികള്‍ നടക്കുക.ദിവ്യബലിയെ തുടര്‍ന്ന് വൈകീട്ട് 4.30ന് പൊതുസമ്മേളനവും കലാപരിപാടികളും നടക്കുംബിഷപ്പ് മാര്‍ ജോസഫ് സാമ്പ്രിക്കലിനെ കൂടാതെ സാല്‍ഫോര്‍ഡ് ബിഷപ്പ് മാര്‍ ജോണ്‍ അര്‍നോള്‍ഡും സെന്റ് ജെയിംസ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ മുഖ്യഅതിഥികളായി പങ്കെടുക്കും.ചാപ്ലയന്‍സിയിലെ എട്ടു കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നും അന്നേ ദിവസം വിശ്വാസികള്‍ ബോള്‍ട്ടണില്‍ എത്തിച്ചേരും.ആഷ്ടണ്‍,ഓള്‍ഡ്ഹാം,ബ്ലാക്ക്‌ബേണ്‍,ബോള്‍ട്ടണ്‍,സെന്‍ട്രല്‍ മാഞ്ചസ്റ്റര്‍,നോര്‍ത്ത് മാഞ്ചസ്റ്റര്‍,ട്രോഫോര്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള വിവിധങ്ങളായ കലാപരിപാടികള്‍ രൂപതാ കൂട്ടായ്മ ദിനത്തിന് നിറം പകരും.
ചാപ്ലിന്‍ ഫാ തോമസ് തൈകൂട്ടത്തിലിനേയും സെക്രട്ടറി ജോര്‍ജ് തോമസിന്റേയും നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധങ്ങളായ കമ്മിറ്റികള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിവരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല