സാല്‍ഫോര്‍ഡ്: സാല്‍ഫോര്‍ഡ് മലയാളി അസോസിയേഷന്റെ (എസ്എംഎ) ഈസ്റ്റര്‍-വിഷു ആഘോഷം നാളെ നടക്കും. സെന്റ് ജെയിംസ് പാരിഷ് ഹാളില്‍ ഉച്ചയ്ക്ക് 2.30 മുതലാണ് പരിപാടികള്‍. അസോസിയേഷന്‍ പ്രസിഡന്റ് ജിജി എബ്രഹാമിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ എക്കിള്‍സ് സെന്റ് മേരീസ് കാത്തലിക് ചര്‍ച്ച് വികാരി ഫാ. ലിവ്ഫി ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കലാപരിപാടികള്‍ക്ക് തുടക്കമാകും.
നാടന്‍ കാലാരൂപങ്ങളും ബൈബിള്‍ അധിഷ്ഠിത കലാപരിപാടികളും അടക്കം ഒട്ടേറെ പരിപാടികള്‍ വേദിയില്‍ അരങ്ങേറും. വിഭവസമൃദ്ധമായ ഡിന്നറോടെ പരിപാടികഹ സമാപിക്കും. ഈസ്റ്റര്‍-വിഷു ആഘോഷ പരിപാടികളില്‍ കുടുംബസമേതം പങ്കെടുക്കുവാന്‍ ഏവരെയും അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കുവേണ്ടി സെക്രട്ടറി ബിജു കരോടന്‍ സവാഗതം ചെയ്യുന്നു.
വിലാസം: St. James Parish Hall, Vicarage Close, Salford, M6 8EJ
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല