സാല്‍ഫോര്‍ഡ്: സാല്‍ഫോര്‍ഡില്‍ പ്രശസ്ത വചന പ്രഘോഷകനായ ഫാ.ജോയ് ചെറാടിയിലും ബ്രദര്‍ അപ്പച്ചന്‍ കുട്ടി കാരിക്കലും ചേര്‍ന്ന് നയിക്കുന്ന നോമ്പുകാല വിശുദ്ധീകരണ ധ്യാനം ഏപ്രില്‍ 2,3,4 തീയ്യതികളില്‍ നടക്കും. സാല്‍ഫോര്‍ഡ് സെന്റ് പീറ്റര്‍ ആന്‍ഡ് പോള്‍ ദേവാലയത്തില്‍ ദിവസവും രാവിലെ 10.30 മുതല്‍ വൈകുന്നേരം ആറു വരെയാണ് ധ്യാന പരിപാടികള്‍.
യുകെ സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഹോം മിഷന്‍ മാര്‍ച്ച് മുപ്പത്തിയൊന്നാം തീയ്യതി രാവിലെ പത്ത് മുതല്‍ വൈകുന്നേരം നാല് വരെ സാല്‍ഫോര്‍ഡ്, നോര്‍ത്ത് മാഞ്ചസ്റ്റര്‍ മേഖലകളിലൂടെ നടക്കും. നോമ്പുകാല ധ്യാന ദിവസങ്ങളില്‍ കുമ്പസാരത്തിനും കൌണ്‍സിലിങ്ങിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
നോമ്പുകാല വിശുദ്ധീകരണ ധ്യാനത്തില്‍ പങ്കെടുത്ത് ദൈവിക ചൈതന്യം നുകരുവാന്‍ ഏവരെയും ഫാ. സോണി കരുവേലില്‍ ഫാ.പീറ്റര്‍ കിന്‍സെലാ തുടങ്ങിയവര്‍ സ്വാഗതം ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ക്ക് ലിജു ജേക്കബ് 07828803642, ഉണ്ണി ജോസഫ് 07429196639, ജെയിംസ് ജോണ്‍ 07886733143 എന്നിവരുമായ് ബന്ധപ്പെടുക. പള്ളിയുടെ വിലാസം: SS Peter and Paul Church, Salford, Manchester, M68JR
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല