സ്വന്തം ലേഖകന്‍: ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെന്ന് വ്യാജപ്രചരണം, നിയമ നടപടിയെടുക്കുമെന്ന് നടന്‍ സലീം കുമാര്‍. താന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെയാണ് സലിം കുമാര്‍ നിയമ നടപടി സ്വീകരിക്കാന്‍ ഒരുങ്ങുന്നത്.
ചില സോഷ്യല്‍ മീഡിയ മാനസിക രോഗികളാണ് പ്രചരണങ്ങള്‍ക്ക് പിന്നിലെന്നും സലിം കുമാര്‍ പറഞ്ഞു. ദുഃഖ വെള്ളിയാഴ്ച ദിവസമാണ് സലിം കുമാറിന്റെ നില ഗുരുതരമാണെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടന്നത്. വീട്ടില്‍ കുടുംബത്തോടൊപ്പം കഴിഞ്ഞിരുന്ന സലിം കുമാര്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്നായിരുന്നു പ്രചരണം.
പ്രചരണത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് നിരവധിപ്പേര്‍ വിളിച്ചിരുന്നു. കഴിഞ്ഞ ദിവസം പതിവ് പരിശോധനയ്ക്കായി സലിം കുമാര്‍ ആശുപത്രിയില്‍ എത്തിയിരുന്നു. അതില്‍ നിന്നാണ് വ്യാജ വാര്‍ത്ത പ്രചരിച്ചതെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല