‘ആദാമിന്റെ മകന്‍ അബു’ ഓസ്‌കാര്‍ അവാര്‍ഡ് പരിഗണിക്കുന്നതിന് നാമനിര്‍ദേശമുള്ളതിനാല്‍ അവാര്‍ഡ് കിട്ടാന്‍ കൂട്ടായ പ്രാര്‍ഥന വേണമെന്ന് നടന്‍ സലിംകുമാര്‍. അതിനായി വഴിപാടുവരെ നടത്താമെന്ന് പഴയ സഹപാഠികള്‍. ശിഷ്യന് അങ്ങനെയും വലിയൊരു ഉയര്‍ച്ചയുണ്ടാകട്ടെയെന്ന് ഗുരുനാഥന്മാര്‍.മാല്യങ്കര എസ്.എന്‍.എം. കോളേജ് പൂര്‍വവിദ്യാര്‍ഥി സംഘടന സംഘടിപ്പിച്ച സംഗമത്തോടനുബന്ധിച്ച് സലിംകുമാറിന് നല്‍കിയ സ്വീകരണവേദിയാണ് ‘ആദാമിന്റെ മകന്‍ അബു’വിന്റെ ഓസ്‌കാര്‍ സെലക്ഷന്‍ ചര്‍ച്ചയായത്.
ഓസ്‌കാറിനെക്കുറിച്ച് പറഞ്ഞ സലിംകുമാര്‍ ദേശീയ അവാര്‍ഡ് കിട്ടിയപ്പോള്‍ തനിക്കുണ്ടായ ചില അനുഭവങ്ങളും പങ്കുവയ്ക്കാന്‍ മറന്നില്ല. ‘സിനിമയില്‍ ഉന്നതങ്ങളിലുള്ള പലരും തന്നെയൊന്നു ഫോണ്‍ ചെയ്യാന്‍ പോലും മടിച്ചു’ സലിംകുമാറിന് പ്രൊഫ. കെ.കെ. സൗമ്യവതി ഉപഹാരം നല്‍കി. സംഗമം മുന്‍ പ്രിന്‍സിപ്പല്‍ പ്രൊഫ. കെ.എന്‍. വിദ്യാസാഗര്‍ ഉദ്ഘാടനം ചെയ്തു. അലുംമിനി അസ്സോസിയേഷന്‍ പ്രസിഡന്റ് പി.എസ്. രഞ്ചിത്ത് അധ്യക്ഷനായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല