സംസ്ഥാന-ദേശീയ അവാര്‍ഡുകളൊക്കെ സ്വന്തമാക്കിയാല്‍ അഹങ്കാരവും തലക്കനവുമൊക്കെ കൂടുമോ? ഇത്തവണത്തെ സംസ്ഥാന അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ അനുഗ്രഹീത നടന്‍ സലിംകുമാര്‍ ചാനലുകളില്‍ കാട്ടിക്കൂട്ടിയ പരാക്രമം കാണുമ്പോഴാണ് ഇങ്ങനെയൊക്കെ തോന്നുക.
മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും സുരേഷ് ഗോപിയ്ക്കും മാത്രമല്ല മലയാളത്തില്‍ നിന്നും ദേശീയ അവാര്‍ഡുകള്‍ കിട്ടിയിട്ടുള്ളത്. ഗോപിയും മുരളിയും ബാലചന്ദ്ര മേനോനുമൊക്കെ രാജ്യത്തെ ഏറ്റവും മികച്ച നടന്മാരായി ആദരിയ്ക്കപ്പെട്ടവരാണ്. എന്നാല്‍ ഇവരൊന്നും കാണിയ്ക്കാത്ത ഹുങ്കാണ് സലിമിന്റെ ഭാഗത്തു നിന്നുണ്ടായത്.
തന്റെ സിനിമയ്ക്ക് അവാര്‍ഡ് കിട്ടാത്തതിന് ജൂറിയെ കുറ്റം പറയാം. അതിന് സലിംകുമാറിന് അവകാശമുണ്ട്. അല്ലെങ്കില്‍ തന്നെ അവാര്‍ഡിനൊപ്പ ഇങ്ങനെ ചില വിവാദങ്ങള്‍ നാട്ടുനടപ്പാണ്. ഇത്തവണ അതിന് ചുക്കാന്‍ പിടിച്ചത് സലിംകുമാറാണെന്ന് മാത്രം. ന്നാല്‍ തനിയ്ക്ക് അവാര്‍ഡ് കിട്ടാത്തതു കൊണ്ടുമാത്രം മറ്റുള്ളവര്‍ക്ക് നേരെ ചെളിതെറിപ്പിയ്ക്കാന്‍ സലിമിന് ആര്‍ക്കാണധികാരം കൊടുത്തത്.
സലിമിന് അവാര്‍ഡ് നേടിക്കൊടുത്ത ആദാമിന്റെ മകന് പഴയൊരു മലയാള സിനിമയായ കണ്ടം ബച്ച കോട്ടുമായി സാദൃശ്യമുണ്ടെന്ന് പലരും പറഞ്ഞെങ്കിലും അതൊന്നും ആരും കാര്യമായി എടുത്തിരുന്നില്ല. എന്നാലിത്തവണ അങ്ങനെയൊരു മാന്യത സലിമിന്റെ ഭാഗത്തു നിന്നുണ്ടായില്ലെന്ന് തന്നെ പറയേണ്ടിയിരിക്കുന്നു.
സ്വന്തമായി നിര്‍മിച്ച് സംവിധാനം ചെയ്ത പൊക്കാളിയെന്നൊരു ഡോക്യുമെന്ററി അവാര്‍ഡ് കമ്മിറ്റിയ്ക്ക് സലിം അയച്ചുകൊടുത്തിരുന്നു. ഒരു കോണ്‍ഗ്രസുകാരനായതു കൊണ്ട് തന്റെ ഡോക്യു തട്ടിക്കളയില്ലെന്നും ഈ കലാകാരന്‍ കരുതിക്കാണണം. എന്തായാലും സലിമിന്റെ പൊക്കളിയെ അവാര്‍ഡ് കമ്മിറ്റിക്കാര്‍ മൈന്‍ഡ് ചെയ്തതേയില്ല. ഇതില്‍ രോഷം പൂണ്ട സലികുമാര്‍ കോടതിയെ സമീപിച്ചു. ഇതും പോരാഞ്ഞ് അവാര്‍ഡ് കിട്ടിയ സുഹൃത്തുക്കളെയും അവരുടെ സിനിമകളെയും കണക്കിന് നാറ്റിയ്ക്കുകയും ചെയ്തു.
അവാര്‍ഡ് നിയമാവലികള്‍ ഒന്നെടുത്ത് വായിച്ചു നോക്കാതെ കാണിച്ചുകൂട്ടിയ പരാക്രമങ്ങള്‍് ചീത്തപ്പേരും വെറുപ്പും മാത്രം സമ്പാദിച്ച് തരികയുള്ളൂവെന്ന് എന്നെങ്കിലും സലിം തിരിച്ചറിയുമെന്ന് നമുക്ക് പ്രതീക്ഷിയ്ക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല