സാലിസ്ബറി: യുക്മ അംഗ അസോസിയേഷ നുകളിലെ കരുത്തുറ്റ സംഘടനകളില്‍ ഒന്നായ സാലിസ്ബറി മലയാളി അസോസിയേഷനെ നയിക്കാന്‍ സ്ത്രീകള്‍ മുന്നോട്ടു വന്നത് ചരിത്രമാകുന്നു. മാര്‍ച്ച് 17 ചൊവ്വാഴ്ച പ്രസിഡന്റ് ശ്രീ സുജു ജോസെഫിന്റെ അധ്യക്ഷതയില്‍ കൂടിയ പൊതുയോഗത്തിന് ശേഷം രക്ഷാധികാരി ശ്രീ ജോസ് കെ ആന്റണിയുടെ നേതൃത്വത്തില്‍ നടന്ന തിരഞ്ഞെടുപ്പാണ് ശ്രദ്ധേയമാകുന്നത്. സംഘടനയുടെ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സ്ത്രീകള്‍ നല്‍കിയ സംഭാവനകള്‍ക്ക് അംഗങ്ങള്‍ നല്‍കിയ അംഗീകാരമാണ് ഒരേ മനസ്സോടെ നടന്ന തിരഞ്ഞെടുപ്പ്.
സംഘടനയുടെ ആരംഭ കാലത്ത് സെക്രെടറിയായി സേവനമനുഷ്ടിച്ച ശ്രീമതി മേഴ്‌സി സജീഷാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ആത്മാര്‍ത്ഥതയും നേത്രുത്വ ഗുണവും കൈമുതലായുള്ള മേഴ്‌സി നിലവിലെ പ്രോഗ്രാം കൊര്‍ഡിനെറ്റര്‍ ആയി കഴിവ് തെളിയിച്ച വ്യക്തിയാണ്.
സംഘടനയുടെ മലയാളം ക്ലാസ്സുകളുടെ നടത്തിപ്പിന്റെ ചുക്കാന്‍ പിടിക്കുന്ന ശ്രീമതി സീന ഷിബു സെക്രെടറി പദം ഏറ്റടുത്തത് സംഘടനക്ക് മുതല്‍ക്കൂട്ടാവുമെന്ന കാര്യത്തില്‍ സംശയമില്ല. ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട ശ്രീമതി ഷൈന ജോജിയും സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയാണ്.
നിലവിലെ ജോയിന്റ് സെക്രെടറി ശ്രീമതി രാജി ബിജുവാണ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. സംഘടന നടത്തുന്ന യോഗ ക്ലാസ്സുകളുടെ ചുമതല വഹിക്കുന്ന രാജിയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് വൈസ് പ്രസിഡന്റ് സ്ഥാനം. ജോയിന്റ് സെക്രെടറിയായി തിരഞ്ഞെടുക്കപ്പെട്ട ഷൈബ സെബാസ്റ്റ്യന്‍ വിവിധ പരിപാടികളുടെ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. ജോയിന്റ് ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട ശ്രീമതി സപ്ന ഹരി കഴിഞ്ഞ ക്രിസ്മസ് ന്യൂ ഇയര്‍ പരിപാടിയുടെ വിജത്തിനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ശ്രീ ജോസ് കെ ആന്റണി രക്ഷാധികാരിയായി തുടരുന്ന സംഘടനയുടെ മറ്റു ഭാരവാഹികള്‍ ഇവരൊക്കെയാണ്
പ്രോഗ്രാം കൊര്‍ഡിനെറ്റര്‍ സില്‍വി ജോസ്
സ്‌പോര്‍ട്‌സ് കൊര്‍ഡിനെറ്റര്‍ ജിനീഷ് കാച്ചപ്പിള്ളി
ചാരിറ്റി കൊര്‍ഡിനെറ്റര്‍ രെജിത ലിജേഷ്
എക്‌സിക്യൂട്ടീവ് കമ്മിറ്റി
സുജു ജോസഫ്
സെബാസ്റ്റ്യന്‍
ബിജു തോമസ്
ബോബി ഫിലിപ്പ്
ഷിബു ജോണ്‍
പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിക്ക് പ്രസിഡന്റ് ശ്രീ സുജു ജോസഫ് ആശംസകള്‍ നേര്‍ന്നു.
ഏപ്രില്‍ പന്ത്രണ്ടിന് നടക്കുന്ന ഈസ്‌റെര്‍ വിഷു ആഘോഷ വേളയില്‍ പുതിയ ഭരണ സമിതി അധികാരമേറ്റെടുക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല