ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്റെ ആരാധകര്‍ക്ക് ഇത് അത്ര നല്ല വാര്‍ത്തയല്ല. സല്ലുവിന് ഞരമ്പുകളുടെ തകരാര്‍ മൂലമുളള പേശീ വേദന വീണ്ടും ആരംഭിച്ചതായി റിപ്പോര്‍ട്ട്. മുഖത്തും താടിക്കും കടുത്ത വേദന അനുഭവപ്പെട്ട താരം വീണ്ടും ഡോക്‌ടര്‍മാരുടെ സഹായം തേടിയിരിക്കുകയാണത്രെ.
ആറ് മാസം മുമ്പാണ് ഇതേ അസുഖത്തിന് സല്ലു യുഎസില്‍ ശസ്‌ത്രക്രിയക്ക് വിധേയനായത്. എന്നാല്‍, ചിലര്‍ക്ക് ശസ്‌ത്രക്രിയ നടത്തിയാലും അസുഖം പൂര്‍ണമായും ഭേദമാവില്ല എന്നാണ് വിദഗ്‌ധര്‍ പറയുന്നത്. എന്തായാലും സല്ലു ഉടന്‍ തന്നെ വീണ്ടും പരിശോധനക്ക് വിധേയനാവും എന്നാണ് സൂചന.
കഴിഞ്ഞ വര്‍ഷം ഡബ്ലിനില്‍ ‘ഏക് ഥാ ടൈഗര്‍’ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയാണ് സല്ലുവിന് ശസ്‌ത്രക്രിയക്ക് ശേഷം ആദ്യമായി വേദനയുണ്ടായത്. അവിടുത്തെ കൊടും തണുപ്പാണ് വിനയായത് എന്ന് കരുതുന്നു. പിന്നീട് ക്യൂബയില്‍ വച്ചുളള ഷെഡ്യൂളില്‍ സല്‍മാന് പ്രശ്‌നങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല